CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 11 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച യൂത്ത് മിനിസ്ട്രി എട്ടിനാരംഭിക്കും

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രഘോഷണം ആവേശത്തോടെ മനസിലേറ്റി യുവജനങ്ങൾക്കായി രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ രാവിലെ എട്ടിന് പ്രത്യേക ധ്യാനം ആരംഭിക്കും. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്താൽ സമ്പുഷ്ടമായ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ വചനാഭിഷേകത്താൽ യുവജനങ്ങൾ കൂടുതലായി ജ്വലിക്കുന്നതിനാണ് രാവിലെ എട്ടു മുതൽ യുവജനങ്ങൾക്ക്‌ മാത്രമായി പ്രത്യേകം ശുശ്രൂക്ഷ നടത്തുന്നത്. 

ഇംഗ്ലീഷ് മാതൃഭാഷക്കാരുടെ എണ്ണം പ്രതി മാസം വർദ്ധിച്ചു വരുന്നതിനാൽ പ്രധാന ഹാളിൽ മലയാളത്തിലും അനുബന്ധ ഹാളിൽ ഇംഗ്ലീഷിലും ആയിരിക്കും കണ്‍വൻഷൻ നടത്തപ്പെടുക. 

നാല്പതാം വെള്ളിയാഴ്ചയുടെ പിറ്റേ ദിനം നടത്തപ്പ്ടുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ഫാ. സോജി ഓലിക്കൽ, ഫാ. ജോമോൻ തൊമ്മാന, ഫാ. ജേക്കബ്‌ വെള്ളമൽ തിങ്കൽ, ഫാ. ബ്രിട്ടോ അടക്കം നിരവധി വൈദികർ ഏകദിന ധ്യാനത്തിന് നേതൃത്വം നൽകും. 

ഇത്തവണ വിശ്വാസികൾ കൂടുതലായി എത്തപ്പെടുന്നതിനാൽ സഹായത്തിനു സെഹിയോൻ ടീമംഗങ്ങൾ സദാ സമയവും പ്രവർത്തന നിരതരായി ബഥേൽ സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്.         




കൂടുതല്‍വാര്‍ത്തകള്‍.