വചനപ്രഘോഷണത്തിന്റെ രാജകുമാരന് എന്ന വിശേഷണമുള്ള ഫാ. സേവ്യര്‍ ഖാന് വട്ടായിലിന്റെയും യു കെയില്‍ വിശ്വാസാഗ്നിക്ക് പുതുജീവന്‍ നല്കിയ ഫാ. സോജി ഓലിക്കലിന്റെയും ശിക്ഷണത്തില്‍ വചനപ്രഘോഷണത്തിന്റെ അഗ്നി അഭിഷേകത്താല്‍ ജ്വലിക്കുന്ന യുവരക്തമായ ഫാ. ബിനോയ് കരിമരുതിങ്കല്‍ നയിക്കുന്ന ആന്തരിക വളര്‍ച്ചാ ധ്യാനം മെയ്മാസം നടത്തപ്പെടും. അട്ടപ്പാടിയിലെ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ വൈദികരുടെയും അല്മായരുടെയും താമസിച്ചുള്ള ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഫാ.ബിനോയി കരിമരുതിങ്കല്‍ വചനം പ്രഘോഷിക്കുമ്പോള്‍ ദൈവിക മഹത്വങ്ങള്‍ അപ്പോള്‍ത്തന്നെ സംഭവിക്കുന്നതിനും വിശ്വാസികളും അവിശ്വാസികളും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കെഫന്‍ലി പാര്‍ക്കില്‍ മെയ് 23 മുതല്‍ മെയ് 26 വരെ ആന്തരിക സൗഖ്യധ്യാനവും 26 വൈകുന്നേരം ആറുമുതല്‍ 30 വരെ വളര്ച്ചാധ്യാനവും നടത്തപ്പെടും.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബിന്റാ 07760254700
ഫെമി 07592388210