CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 31 Seconds Ago
Breaking Now

കുട്ടികള്‍ക്കായുള്ള ധ്യാനം ഡാര്‍ലിംഗ്ട്ടെണ്‍ കാര്‍മെല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ 21 മുതല്‍

സെഹിയോന്‍ യു കെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഡാര്‍ലിംഗ്ട്ടെണില്‍ ഏപ്രില്‍ 21 മുതല്‍ തുടക്കമാവും. അന്യമാകുന്ന വിശ്വാസ സംസ്കാരത്തെ പരിപോക്ഷിപ്പിക്കുവാനും ആല്മീയതയെ ജീവിതത്തിന്റെ ശൈലിയാക്കാനുമുള്ള സെഹിയോന്‍ യുകെയുടെ സംരംഭത്തെ യുകെയിലെ യുവസമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 

സ്കൂള്‍ ഓഫ് ഇവാന്ജലൈസേഷന്‍ എന്നറിയപ്പെടുന്ന യുവജനപ്രസ്ഥാനം സെഹിയോന്‍ യുകെ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന കത്തോലിക്ക ആല്മീയ മുന്നേറ്റമാണ്. ഏപ്രില്‍ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രൂഷകള്‍ ഏപ്രില്‍ 25 വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും. നോര്ത്ത് ഈസ്ററില്‍ നടക്കുന്ന 

ആദ്യത്തെ യുവജനധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്ത്ഥിക്കുന്നു. 12 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായിരിക്കും ഈയവസരത്തില്‍ പ്രവേശനം ഉണ്ടായിരിക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ.സജി തോട്ടത്തില്‍ 07852582217

മാത്യുജോസഫ്: 07590516672

ധ്യാന വേദി : 

കാര്‍മെല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ഡാര്‍ലിംഗ്ട്ടെണ്‍. 

DL3 9PN.




കൂടുതല്‍വാര്‍ത്തകള്‍.