CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 10 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ്‌ ക്രൈസ്തവ വിശ്വാസികൾ ദുഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു

കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓർമ്മ പുതുക്കാനായി നോർത്ത് ഈസ്റ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികൾ ഓസ്മതെർലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇംഗ്ളിഷ്വ ക്രൈസ്തവരുടെ പാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെർലി  കുന്നിലെ ഔർ ലേഡി ചാപ്പലിൽ വർഷം തോറും നടത്തി വരാറുള്ള ദുഖവെള്ളിയാഴ്ച പ്രാർത്ഥനകൾ  ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. 

ദുഖവെള്ളിയാഴ്ച, ഏപ്രില്‍ 18, രാവിലെ 10 മണിക്ക് തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയിൽ ഇംഗ്ളീഷ് വിശ്വാസികൾക്ക് ഒപ്പം മലയാളി ക്രൈസ്തവരും അണിനിരക്കും. തുടർന്ന് നടക്കുന്ന ദുഖവെള്ളി പ്രാർത്ഥനകൾക്ക് സീറോ മലബാർ കാത്തലിക് ചാപ്ളിന് ബഹു. ഫാ. സജി തോട്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതും, ബഹു ഫാ. ജോണ്‍ എഫ് ചെറിയവള്ളി വി സി (ഡയറക്റ്റര്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം,ഡാര്‍ലിംഗ്ട്ടന്‍) ദുഖവെള്ളി സന്ദേശം നല്‍കുന്നതുമായിരിക്കും. പ്രൈവറ്റ്  വാഹനങ്ങളില്‍ വരുന്നവര്‍ റോഡ് സൈഡില്‍ പാര്‍ക്കിങ്ങ് നടത്തരുത്, പ്രത്യേകം തയ്യാറാക്കിയ പാര്‍ക്കിംഗ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

കൂടുതല്‍ വിവരങ്ങൾക്ക്: 07590516672




കൂടുതല്‍വാര്‍ത്തകള്‍.