സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ എല്ലാ വർഷവും നടത്താറുള്ള കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകൾ ഈ വരുന്ന ഏപ്രിൽ 10 ന് വ്യാഴാഴ്ച വൈകീട്ട് സന്ധ്യാ നമസ്കാരത്തോട് കൂടി ആരംഭിക്കുന്നു. ദേവാലയ കൂദാശയ്ക്ക് ശേഷം ആദ്യത്തെ കഷ്ടാനുഭവ ശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകുവാൻ റോമിൽ നിന്നും ഫാ. അനൂപ് മലയിൽ എബ്രഹാം അച്ചൻ എത്തുന്നു. ഈ വർഷത്തെ നാൽപ്പതാം വെള്ളിയാഴ്ചയുടെ പ്രത്യേക കുർബാന ഇടവക വികാരി ഫാ. വർഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. തുടർന്ന് ഓശാന ഞായർ മുതൽ എല്ലാ ദിവസവും വൈകീട്ട് സന്ധ്യ നമസ്കാരവും ധ്യാന യോഗവും ഫാ. അനൂപ് മലയിൽ എബ്രഹാം അച്ചന്റെ നേതൃത്വത്തിൽ നടത്തുന്നതാണ്.
വിശദ വിവരങ്ങൾ അടങ്ങുന്ന നോട്ടീസ് ചുവട് കൊടുത്തിരിക്കുന്നു.
എല്ലാ ശുശ്രൂക്ഷകളിലും എല്ലാ വിശാസികളും കുടുംബമായി വന്നു അനുഗ്രഹം പ്രാപിക്കുവാൻ അപേക്ഷിച്ച് കൊള്ളുന്നു.
Church Address :
St. Mary 's Indian Orthodox Church
Bank Road ,Pilning,Bristol -BS35 4JG Phone Number :-01454430288
കൂടുതൽ വിവരങ്ങൾക്ക്:
വികാരി :- ഫാ. വർഗീസ് മാത്യു - 07883037761
സെക്രട്ടറി :- ഡോ. അനിൽ ജോണ് - 07760225605
ട്രഷറർ :- വിനോദ് തോമസ് - 07914386050