CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 29 Seconds Ago
Breaking Now

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയെ എം എസ് ഒ സി യുകെ യുടെ പള്ളി പ്രതിപുരുഷ യോഗം അനുസ്മരിച്ചു

 

കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രയര്‍ക്കീസ് ബാവയെ അനുസ്മരിച്ചു കൊസ്ഥ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു കെ റീജിയന്റെ സമ്പൂര്‍ണ്ണ പള്ളി പ്രതിപുരുഷ യോഗം യു കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമനസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു.

അഭിവന്ദ്യ തിരുമനസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ യു കെ  റീജിയണിലെ എല്ലാ വൈദികരുടെയും സഹ കാര്‍മികത്വത്തില്‍ യുകെ റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിച്ചേര്‍ന്ന പള്ളി പ്രതിനിധികളും ചേര്‍ന്നു പരിശുദ്ധ ബാവയെ അനുസ്മരിച്ചു കൊസ്ഥ് പ്രത്യേകമായ അനുസ്മരണ പ്രാര്‍ത്ഥനയും, ധൂപപ്രാര്‍ത്ഥനയും നടത്തി. ഏപ്രില്‍ 6 നു ഞായറാഴ്ച്ച ഉച്ചയ്ക്കു ശേഷം 2.00 മണിക്ക് സഭയുടെ നോര്‍ത്ത് ലസ്ഥനിലുള്ള സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ചായിരുന്നു അനുസ്മരണ യോഗം ക്രമീകരിച്ചത് .

പ്രസ്തുത യോഗത്തില്‍ അഭിവന്ദ്യ തിരുമനസിനോടൊപ്പം യുകെ മേഖലയിലെ ബഹു. വൈദീകരായ റവ. ഫാ.  രാജു ചെറുവിള്ളി, റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്, റവ. ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത്, റവ ഫാ എല്‍ദോസ് കൗങ്ങംപള്ളി, റവ. ഫാ, സിബി വാലയില്‍, റവ. ഫാ എല്‍ദോസ് വട്ടപ്പറമ്പില്‍, റവ ഫാ. പീറ്റര്‍ കുരിയാക്കോസ്,  റവ ഫാ. എബില്‍ മാര്‍ക്കോസ് മുതലായവര്‍ സനിഹിതരായിരുന്നു.

 

ആറു മണിവരെ നീസ്ഥു നിന്ന യോഗത്തില്‍ പരിശുദ്ധ ബാവയുടെ വേര്‍പാടില്‍ യു കെ യിലെ എല്ലാ ഇടവകകളും സസ്ഥേസ്‌കൂള്‍.  സ്റ്റുഡന്‍സ്  മൂവ് മന്റ്,  യൂ ത്ത് അസോസിയേഷന്‍, വനിതാ സമാജം മുതലായ ഭക്ത സംഘടനകളും അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ 2014 15 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള വര്‍ഷത്തേക്കുള്ള യു കെ റീജിയണല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.

 

 

വാര്‍ത്ത അയച്ചത്

ജോസ് മാത്യു , ലിവര്‍പൂള്‍




കൂടുതല്‍വാര്‍ത്തകള്‍.