CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 48 Seconds Ago
Breaking Now

ബർമിങ്ങ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ നാളെ .. ബഥേലിലേക്ക് വിശ്വാസ പ്രവാഹം ....

നാളെ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ  സംബന്ധിക്കുവാൻ യു കെ യിലെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഇന്നു മുതലേ ബർമിങ്ങ് ഹാമിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിൽ എത്തി ചേരുന്നു .  

വളരെ നാളുകൾക്ക് ശേഷം ഫാ സോജി ഓലിക്കലും ഫാ ജോമോൻ തൊമ്മാനയും സംയുക്തമായി ശുശ്രൂഷകൾനയിക്കുന്നതിനോടൊപ്പം ഫാ ജേക്കബ് വെള്ളമരുതിങ്കൽ, ഫാ സെബാസ്റ്റ്യൻ ബ്രിട്ടോ , ഫാ സിറിൽ ഇടമന എന്നിവരും വിവിധ ശുശ്രൂഷകൽ നയിക്കും . വലിയ ആഴ്ചയിലേക്ക് ക്രൈസ്തവർ  ഒന്നടങ്കം ഭക്ത്യാദരപൂർവ്വം പ്രവേശിക്കുന്നതിന്  മുൻപായി  നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ രാവിലെ ഏഴിന്  കുരിശിന്റെ വഴിയോടെ ആരംഭിക്കും .

നാളെ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ ശുഭ്ര വസ്ത്ര ധാരികളായ സെഹിയോൻ  ടീമംഗങ്ങൾ രാവിലെ ആറര മുതൽ സദാ സമയവും സഹായത്തിന്  ബഥേലിൽഉണ്ടായിരിക്കുന്നതാണ് .

യുവജന ധ്യാനം രാവിലെ എട്ടിന് ആരംഭിക്കും . ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക ധ്യാനങ്ങളും കുട്ടികൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ് .

വിലാസം :-

BATHEL CONVENTION CENTRE ,B70 7 JW

       




കൂടുതല്‍വാര്‍ത്തകള്‍.