CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 40 Seconds Ago
Breaking Now

തോമസ്‌ കളപ്പുരയ്ക്കൽ അച്ചന് ലങ്കാസ്റ്റർ രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് യാത്രാ മംഗളങ്ങൾ നേരുന്നു.

ലങ്കാസ്റ്റർ രൂപതയിൽ ആദ്ധ്യാൽമ്മിക, അജപാലന,ജ്യുഡീഷ്വറി   സേവനങ്ങൾക്ക്ശു ശേഷം യു കെ യിൽ നിന്നും തിരിച്ചു പോകുന്ന   താമരശ്ശേരി രൂപതാ വൈദികനും, ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലിനും, വർക്കിങ്റ്റൻ ഔർ ലേഡി ആൻഡ്‌ സെന്റ്‌. മൈക്കിൾസ് ഇടവകയിൽ അസ്സി.പാരീഷ് പ്രീസ്റ്റും, ലങ്കാസ്റ്റർ രൂപതയിൽ ജ്യുഡീഷ്വറി വികാരിയും ആയി  സേവനം ചെയ്തു വരുന്ന ഫാ.തോമസ്‌ കളപ്പുരക്കൽ അച്ചനു ലങ്കാസ്റ്റർ രൂപതയിലെ വിവിധ  കേന്ദ്രങ്ങളിൽ വെച്ച് ഹൃദ്ധ്യമായ യാത്രയയപ്പുകൾ നൽകുന്നു.

ലങ്കാസ്റ്റർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് മൈക്കിൽ കാംബെൽ രൂപതയുടെ  മൊത്തത്തിലുള്ള നന്ദിയും,ഭാവി വിജയാശംശകളും നേർന്നു. തദവസരത്തിൽ രൂപതയിലെ വിവിധ വൈദികരും, അഡമിനിസ്റ്റ്രെട്ടീവ് സ്റ്റാഫും സന്നിഹിതരായിരുന്നു.ലങ്കാസ്റ്റർ രൂപതയിലെ മഹത്തായ സേവനങ്ങളെ പ്രശംശിച്ച പിതാവ് വീണ്ടും വരുവാൻ ഇടവരട്ടെയെന്നും ആശംശിച്ചു. അച്ചൻ  ഇപ്പോൾ സേവനം ചെയ്യുന്ന വർക്കിങ്റ്റൻ ഇടവകയുടെ യാത്രയയപ്പ് പാരീഷ് വികാരിയുടെ നേതൃത്വത്തിൽ, ഇടവകാംഗങ്ങളും മറ്റും ചേർന്ന് ഈസ്റ്റർ കുർബ്ബാനയിൽ ഏപ്രിൽ 20 നു നല്കും.

ജ്യുഡീഷ്വറി വികാരിയായി സേവനം ചെയ്യുന്ന ലങ്കാസ്റ്റർ കുടുംബ കോടതിയിൽ വെച്ച് അത്യുജ്ജ്വല യാത്രയയപ്പാണ് തോമസ്‌ അച്ചനു നൽകിയത്. നേരത്തെ സേവനം ചെയ്തിരുന്ന പ്രസ്റ്റനിൽ, ഔർ ലേഡി ആൻഡ്‌ സെന്റ്‌ എഡ്വാർഡ്സ് ദേവാലയത്തിൽ വെച്ച് ഏപ്രിൽ 27 നു വൈകുന്നേരം 5:00 നു ആചരിക്കുന്ന പുതു ഞായർ ശുശ്രുഷക്ക് ശേഷം  തോമസ്‌ അച്ചനു യാത്രാ മംഗളങ്ങൾ നേരും. കുറേക്കാലം അജപാലന ശുശ്രുഷ നടത്തിയ ബ്ലാക്ക്പൂളിലെ സെന്റ്‌ കെന്റിഗൻസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ 29 നു വൈകുന്നേരം 7:00 മണിക്ക് വിടവാങ്ങൽ കുർബ്ബാന അർപ്പിച്ചു കൊണ്ട് ഹൃദ്ധ്യമായ യാത്രയയപ്പാണ് ഒരുക്കിയിരിക്കുന്നത്. 

ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാർ ചാപ്ലിൻ ഫാ.മാത്യു ചൂരപൊയികയിൽ  യാത്രയായപ്പിനു നേതൃത്വം നൽകുന്നത്. തോമസ്‌ അച്ചന് ആശംശകൾ അർപ്പിക്കുവാൻ കിഡ്നി ഫൌണ്ടേഷൻ ചെയർമാനും, ആത്മീയ വചന പ്രഘോഷകനുമായ ഫാ. ഡേവിഡ് ചിറമേൽ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കും. താമരശ്ശേരി രൂപതയിലെ കല്ലാനോട്,സെന്റ്‌. മേരീസ് ഇടവക  അംഗമാണ് ഫാ. കളപ്പുരക്കൽ. താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പിതാവിന്റെ നിർദ്ദേശം അനുസരിച്ച് പിന്നീടുള്ള സേവനം അഭംഗുരം തുടരുന്നതാണെന്ന് അച്ചൻ പറഞ്ഞു. 

യു കെ സീറോ മലബാർ കോർഡിനേറ്റർ ഫാ തോമസ്‌ പാറയടിയിൽ, സീറോ മലബാർ വൈദികർ, അത്മായ സമൂഹം, താമരശ്ശേരി രൂപതാ പ്രവാസി കൂട്ടായ്മ്മക്ക് വേണ്ടി  ഫാ.ജിമ്മി പുളിക്കക്കുന്നേൽ,  ഫാ. മാത്യു ചൂരപൊയികയിൽ, അപ്പച്ചൻ കണ്ണഞ്ചിറ, സ്റ്റാൻലി,ജോജു,ബിനുമോൻ, ജോബി,ഏലിയാസ്, സെബാസ്റ്റ്യൻ  തുടങ്ങിയവരും, സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറത്തിനുവേണ്ടി ബെന്നി വർക്കി പെരിയപ്പുറം, സോബിൻ ജോണ് ,ടോം സാബു, മാത്യു ജോര്ജ്ജ് തുടങ്ങി നാനാ തലത്തിൽ നിന്നും തോമസ്‌ കളപ്പുരയ്ക്കൽ അച്ചനു ശുഭ യാത്ര നേരുകയും, മുന്നോട്ടുള്ള ആദ്ധ്യാൽമ്മിക പാതയിൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും, വിജയവും പ്രാർത്ഥനകളും നേർന്നു.

ഏപ്രിൽ 30 നു തോമസ്‌ അച്ചൻ ഇന്ത്യക്ക് യാത്ര തിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.