CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 22 Minutes 38 Seconds Ago
Breaking Now

ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം ഡാര്‍ലിംഗ്‌ട്ടെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍, മെയ് 6,7,8 തിയതികളില്‍

 

 

സന്ദര്‍ലാന്‍ഡ് ; സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും,സ്വര്‍ഗ്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ െ്രെകസ്തവ സ്‌നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ( ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്കുന്ന തപസ് ധ്യാനം ഡാര്‍ലിംഗ്‌ട്ടെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വെച്ച്  മെയ്  6,7,8  തിയതികളില്‍ (ചൊവ്വ, ബുധന്‍, വ്യാഴം) നടത്തപെടുന്നു. പ്രവാസ്സജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശുസ്‌നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാര്‍ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.. മെയ് 6 ചൊവ്വാഴ്ച രാവിലെ 9.30 നു തുടങ്ങുന്ന ധ്യാനം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് അവസാനിക്കുന്നു എ വണ്‍ മോട്ടോര്‍ വെയില്‍ നോര്‍ത്തില്‍ നിന്നും സൌത്തില്‍ നിന്നും വരുന്നവര്ക്ക് ഡാര്‍ലിംഗ്‌ട്ടെണില്‍ നിന്നും രണ്ടു മൈല്‍ ദൂരത്തിലാണ് ധ്യാന വേദി.

ധ്യാനവേദിയുടെ അഡ്രസ്:  Carmel Divine Rtereat Center, Nunnery Lane, Darlington. DL3 9PN.

കൂടുതല്‍ വിവരങ്ങള്ക്ക് : ഫാ. സജി തോട്ടത്തില്‍: 07852582217, മാത്യു ജോണ്‍: 07912344516




കൂടുതല്‍വാര്‍ത്തകള്‍.