CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 49 Seconds Ago
Breaking Now

പ്രസ്റ്റണിൽ ഇന്ന് സീറോ - മലബാർ ക്രമത്തിൽ ദിവ്യ കാരുണ്യ സ്വീകരണം

ലങ്കാസ്റ്റർ രൂപതയിലെ പ്രസ്റ്റണ്‍ സീറോ - മലബാർ വിശുദ്ധ കുർബാന കേന്ദ്രത്തിൽ സീറോ - മലബാർ ആരാധന ക്രമത്തിൽ നാല് കുരുന്നുകൾ ദിവ്യ കാരുണ്യ കൂദാശ സ്വീകരിക്കുന്നു. ലങ്കാസ്റ്റർ രൂപത ചാപ്ളിയൻ ഫാ. മാത്യു ചൂരപ്പൊയ്കയുടെ നേതൃത്വത്തിൽ വിശുദ്ധ കൂദാശ സ്വീകരണത്തിനു മുന്നോടിയായി പ്രത്യേക പഠന   ക്ളാസുകളും പരിശീലനങ്ങളും നടത്തിയിരുന്നു. 

ജോമോൻ- ബിന്ദു ദമ്പതികളുടെ മകനായ ബെൻ ജോസഫ്‌, ജെഫ്രി - ബീന ദമ്പതികളുടെ പുത്രൻ ലെവിൻ ജെഫ്രി, ബിനു - ആനിസ് ദമ്പതികളുടെ മകൻ കെവിൻ ബിനു, സോണി - രേഷ്മ ദമ്പതികളുടെ മകൻ ജൂവൽ ജോർജ് എന്നിവരാണ് ഇന്ന് വൈകുന്നേരം 3.30 ന് സെന്റ്‌ മരിയ ഗോരെത്തി ദേവാലയത്തിൽ പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നത്. 

യുകെയിലെ ആദ്യത്തെ വ്യക്തിഗത സീറോ മലബാർ ഇടവകയാകുവാൻ പോകുന്ന ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാർ ആരാധന ക്രമങ്ങൾക്കും ആത്മീയ പ്രവർത്തനത്തിൽ വിശ്വാസ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ഫാ. മാത്യു ചൂരപ്പൊയ്കക്ക് അഭിമാനനിമിഷം കൂടിയാണ് ഇത്.       




കൂടുതല്‍വാര്‍ത്തകള്‍.