CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 30 Seconds Ago
Breaking Now

ബിഷപ്‌ മാർ മാത്യൂ അറയ്ക്കലിന് വെയിൽസിൽ സ്വീകരണം

സീറോ മലബാർ സഭയുടെ കമ്മീഷനുകളിൽ അംഗവും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനും കേന്ദ്ര സർക്കാരിന്റെ വിവിധ സാമൂഹിക പ്രോജക്റ്റുകളിലെ ഉപദേശക സമിതി അംഗവുമായ അഭിവന്ദ്യ മാർ മാത്യൂ അറയ്ക്കൽ വെയിൽസിലെ സ്വാൻസി   സന്ദർശിക്കുന്നു.  ജൂലൈ 23 ബുധനാഴ്ച സ്വാൻസിയിലെത്തുന്ന അഭിവന്ദ്യ പിതാവ് വെയിൽസിലെ സീറോ മലബാർ വൈദികരോടൊപ്പം ജെൻട്രോസ് ഹോളി ക്രോസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കും. ശേഷം മലയാളി സമൂഹവും സീറോ മലബാർ ചേർന്ന് നൽകുന്ന സ്വീകരണം. ആദ്യമായി വെയിൽസിൽ എത്തുന്ന അഭിവന്ദ്യ പിതാവിന്റെ ഇടയ സന്ദർശനം വളരെ ആകാംഷയോടെയാണ് സീറോ മലബാർ വിശ്വാസ സമൂഹം കാത്തിരിക്കുന്നത്. സ്വീകരണ യോഗത്തിൽ സഭയുടെ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ അഡ്വക്കേറ്റ് വി. സി. സെബാസ്റ്റ്യൻ, ബ്രിസ്റ്റോൾ സിറ്റി കൌണ്‍സിലർ ശ്രീ. ടോം ആദിത്യ, മലയാളി സംഘടന പ്രതിനിധികളും പങ്കെടുക്കും.    

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. സിറിൽ തടത്തിൽ : 0789965446

സിറിയക്ക് പി. ജോർജ് : 07773454387




കൂടുതല്‍വാര്‍ത്തകള്‍.