മാഞ്ചസ്റ്റര്‍ ; സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ ജൂലൈ 12,13 തിയതികളില്‍ നടക്കും.തൃശൂര്‍ രൂപതാ ബിഷപ്പ് റാഫേല്‍ തട്ടില്‍ ഈ വര്‍ഷത്തെ തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യാകാര്മ്മികനാകും.12ാം തിയതി രാവിലെ 10ന് തിരുനാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടക്കും.13ാം തിയതി ഉച്ചകഴിഞ്ഞ് 2.30ന് തിരുസ്വരൂപങ്ങളും തിരുശേഷിപ്പും ആയി നടക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.തൃശൂര്‍ രൂപതാ സഹായ മെത്രാന് മാര്‍.റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.ജൂലൈ മൂന്നാം തിയതി വൈകുന്നേരം 6.30 ന് നടക്കുന്ന ദിവ്യബലിയോടെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേനയ്ക്ക് തുടക്കമാകും.തുടര്‍ന്നുള്ള ദിവസങ്ങളിലെ നൊവേനയ്ക്ക് ഇടവകയിലെ വിവിധ വാര്‍ഡുകളില്‍ നേതൃത്വം നല്‍കും.ജൂലൈ 4ന് യ,ഷോം വാര്‍ഡ്,5ന് ലോഗ് സൈറ്റ്,ജൂലൈ 6ന് രാവിലെ 11.45ന് സെന്റ് എഡ്വേര്‍ഡ് ദേവാലയത്തില്‍ ആകും ദിവ്യബലിയും നൊവേനയും നടക്കുക.7ാംതിയതി ആര്‍ഡ്വിക്ക് വാര്‍ഡ്,8ന് ലെവന്ഷഗും,9ന് ബര്‍ണേജ്,10ന് വിതിംഗ്ടണ്‍,11ാംതിയതി ഫാളോ വില്‍സ് എന്നീ ക്രമത്തിലാണ് ഇടവകയിലെ വിവിധ വാര്‍ഡുകളില്‍ നൊവേനയ്ക്ക് നേതൃത്വം നല്‍കുക.തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്പലില്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.