വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തില്‍ മാതൃ ഭക്ത വിശ്വാസ സാഗരം അലയടിക്കും.ആയിരങ്ങള്‍ക്ക് ഈ തീര്‍ത്ഥാടനം അനുഗ്രഹ അനുഭവമാക്കുവാന്‍ ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഗോള്സ്റ്റന് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും വന്‍ ഒരുക്കങ്ങളും ആയി തീവ്രയജ്ഞത്തിലാണ്.
1061ല്‍ കിംഗ് എഡ്വേര്‍ഡ് 'ദി കന്ഫെസ്സര്' ന്റെ ഭരണ കാലഘട്ടത്തില്‍ അന്നത്തെ വാല്ഷിങ്ങാം മാനോര്‍ പര്‍വയുടെ ലോഡിന്റെ വിധവയായിരുന്ന റിച്ചെല്‍ഡിസിനു മാതാവ് മൂന്നു തവണ ദര്‍ശ്ശനം നല്‍കുകയും, ഗബ്രിയേല്‍ മാലാഖ ദിവ്യ സന്ദേശം നല്കിയ നസ്രത്തിലെ വിശുദ്ധ ഭവനത്തിന്റെ മാതൃകയില്‍ ഒരെണ്ണം വാല്ഷിങ്ങാമില് നിര്‍മ്മിക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.പണി തുടങ്ങിയപ്പോള്‍ സ്ഥലം നിര്മ്മാണയോഗ്യമല്ലാത്തതിനാല് ആശാരിമാര് സ്ഥലം വിട്ടു പോയി. കടുത്ത നിരാശയില്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ റിച്ചെല്‍ഡിസിനു രാവിലെ കാണുവാന്‍ കഴിഞ്ഞത് പൂര്‍ണ്ണമായി തയ്യാറായി നില്ക്കുന്ന ചാപ്പല്‍ ആണത്രേ.
മാതാവ് നസ്രത്തിലെ സ്ഥലം യു കെ യിലേക്ക് മാറ്റിയായതായി വിശ്വസിക്കുന്ന പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലെ സന്ദര്‍ശനത്തില്‍ തങ്ങളുടെ പ്രാര്ത്തനകള്ക്ക് മറുപടി ലഭിക്കുന്നതായും,അവിടുത്തെ തീര്‍ത്ഥ ജലം രോഗ ശാന്തി നല്കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ തീര്‍ത്ഥാടകരുടെ വന്‍ വരവാണ് കഴിഞ്ഞ നൂറു കണക്കിന് വര്‍ഷങ്ങളായി വാല്ഷിങ്ങാമില് നടക്കുന്നത്. അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ പാതയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക. മുമ്പ് തീര്‍ത്ഥാടനം നടത്തുന്നതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന 'സ്ലിപ്പര്‍ ചാപ്പല്‍' മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്.
തീര്‍ത്ഥാടനത്തിന്റെ ആരംഭകനും,നാളിതുവരെ വിജയകരമായി നയിക്കുകയും ചെയ്യുന്ന ഈസ്റ്റ് ആന്ഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിന് ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഗോള്സ്റ്റന് ക്രിസ്ത്യന്‍ കമ്മ്യുനിട്ടിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ തയ്യാറാക്കിക്കഴിഞ്ഞതായി ഗോള്സ്റ്റന് ക്രിസ്ത്യന്‍ കമ്മ്യുനിട്ടി അറിയിച്ചു.
തീര്‍ത്ഥാടനത്തില്‍ ആത്മീയ ശോഭ പകരുവാന്‍ എത്തിച്ചേരുന്ന ഇആഇക യുടെ അത്മായ കമ്മീഷന് ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ്, ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ അദ്ധ്യക്ഷനും, യു കെ യില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന് ഹോപ്പ്സ്, യു കെ യില്‍ സീറോ മലബാര്‍ സഭയുടെ ആരാദ്ധ്യനായ കോര്‍ഡിനേട്ടര്‍ റവ.ഡോ. തോമസ് പാറയടിയില്‍ അച്ചന്,അത്മായ കമ്മീഷന് സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വീ സീ സെബാസ്റ്റ്യന്‍ തുടങ്ങിയവരെ തഥവസരത്തില്‍ മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിന്റെ ആരംഭ വേദിയായ വാല്‍ത്സിങ്ങാമിലെ അനൌണ്‍സിയേഷന്‍ ചാപ്പലില്‍ വെച്ച് സമുചിതമായ സ്വീകരണം നല്‍കും.
ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന് ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, സ്വിണ്ടന്‍ ടീം നയിക്കുന്ന വാദ്യ മേളങ്ങളുടെയും വര്‍ണ്ണാഭമായ അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ അറക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. അലന് ഹോപ്സ് പിതാവും, തോമസ് പാറയടിയിലച്ചനും മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യും. അറയ്ക്കല്‍ പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കുന്നതായിരിക്കും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ത്താടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിതെയരായ ഗോള്സ്റ്റന് ക്രിസ്ത്യന്‍ കമ്മ്യുനിട്ടിക്കുവേണ്ടി മാത്യു അച്ചന് അറിയിച്ചു.
അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍ സമാപിക്കും.
സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിനായി വിവിധ സ്റ്റാളുകല്‍ തഥവസരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ മാത്യു ജോര്‍ജ്ജ് -07939920844