ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്മ്മതിരുനാള് ജൂലൈ മാസം 3ാം തിയതി ടോള്വര്ത്തിലുള്ള അവര്‍ ലേഡി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുമെന്ന് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ തോമസ് പാറയടിയില്‍ അറിയിച്ചു.ജൂലൈ 3ന് വൈകുന്നേരം തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.
തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും ഭാരതത്തിനുള്ളിലുള്ള സീറോ മലബാര്‍ സഭയുടെ പ്രവാസി സമൂഹങ്ങളുടെ അപ്പസ്കോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ആഘോഷപൂര്‍വമായ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും.പിന്നീട് വൈകുന്നേരം 7.15 മുതല്‍ സ്നേഹവിരുന്നും അതേ തുടര്‍ന്ന വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ റവ.ഫാ തോമസ് പറയടിയില്‍,വിവിധ രൂപതാ ചാപ്ലയിന്മാരായ റവ.ഫാ.ബിജു കൊറ്റനല്ലൂര്‍,റവ.ഫാ.ജോസ് തയ്യില്‍,റവ.ഫാ ജോസഫ് അന്ത്യാംകുളം തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.
പള്ളിയുടെ അഡ്രസ്
Our lady immaculate church,401 ewell road,Tolworth,KT67DG