CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 45 Minutes Ago
Breaking Now

മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഇനി നാല് നാൾ ; അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു ; പ്രസുദേന്തി വാഴ്ചയിൽ നൂറുകണക്കിന് വിശ്വാസികൾ...

മാഞ്ചസ്റ്റർ : പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് ഇനി നാല് ദിനങ്ങൾ മാത്രം അവശേഷിക്കേ അവസാന വട്ട ഒരുക്കങ്ങൾ തിരുനാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റ് നടക്കുന്നതോടെ തിരുനാൾ തിരു കർമ്മങ്ങളിൽ കാർമ്മികരാകാൻ എത്തിച്ചേരുന്ന ബിജി നോർ രൂപതാ മുൻ ബിഷപ്പുമാർ , ഗ്രേഷ്യസ് മുണ്ടാടൻ , ഫ്രൂഷ്ബറി  രൂപതാ ബിഷപ്പ്‌  മാർക്ക് ഡേവിഡ് എന്നിവരെയും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദികരെയും മുത്തുകുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ  സ്വീകരിച്ച് കമനീയമായി അലങ്കരിച്ച് മോടിപിടിപ്പിച്ചിരിക്കുന്ന സെന്റ്‌ ആന്റണീസ്  ദേവാലയത്തിന്റെ അൽത്താരയിലേക്ക്  ആനയിക്കുന്നതോടെ ആഘോഷപൂർവ്വമായ പൊന്തിഫിക്കൾ  കുർബ്ബാനക്ക് തുടക്കമാകും. സൗരഭ്യം പടർത്തുന്ന പുഷ്പാലങ്കാരങ്ങളാലും കൊടിതോരണങ്ങളാലും കമനീയമായി  അലങ്കരിക്കുന്ന അൽത്താരയും , പള്ളി പരിസരവും പ്രദക്ഷിണ വീചികളും ഇക്കുറിയും ശ്രദ്ധേയമാകും. പ്രത്യേകം ഓർഡർ ചെയ്ത് എത്തിക്കുന്ന ഫ്രഷ്‌  ഫ്ലവർകളാൽ അൽത്താരയും പള്ളിയുടെ ഉൽ വശവും അലങ്കരിക്കുമ്പോൾ; മുത്തുകുടകളും തോരണങ്ങളുമായി  പള്ളി പരിസരവും പ്രദക്ഷിണ വഴികളും വർണ്ണപ്പൊലിമയിൽകുളിച്ച് നില്ക്കുന്ന കാഴ്ച കണ്ണിന് ഇമ്പവും മനസ്സിന് ആനന്ദപ്രദവുമാണ് .


തിരുനാളിന് ഒരുക്കമായുള്ള ദിവ്യബലിയും പ്രസുദേന്തി വാഴ്ചയും ഞായറാഴ്ച സെന്റ്‌ എലിസബത്ത്  ദേവാലയത്തിൽ നടന്നു. നൂറുകണക്കിന് വിശ്വാസികൾ ഫാ സജി മലയിൽ പുത്തൻപുരയുടെ കാർമ്മികത്വത്തിൽനടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.


തിരുനാൾ കുർബ്ബാനയെ തുടർന്ന്  പൗരാണികതയും , വിശ്വാസവും വിളിച്ചോതുന്ന തിരുനാൾ പ്രദക്ഷിണം നടക്കുക. പൊൻ, വെള്ളി കുരിശുകൾ , മുത്തുക്കുടകൾ, പതാകകൾ, ചെണ്ടമേളം  , സ്കോട്ടിഷ് പൈപ്പ് ബാൻഡുകൾ എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏന്തി  മാഞ്ചസ്റ്ററിന്റെ  തെരു വീഥി കളിലൂടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി തിരുപ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബ്ബാനയുടെ ആശിർവാദവും, ഊട്ട് നേർച്ചയും നടക്കും. ഇതേ തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ ഫണ്‍ ഫെയറിന്   തുടക്കമാകും. നാട്ടിലെ പള്ളി പെരുന്നാളിൽ ലഭിക്കുന്നതെല്ലാം ഇവിടെയും ലഭിക്കും.


മൂന്ന് മണി മുതൽ സണ്‍‌ഡേ സ്കൂൾ വിദ്യാർത്ഥികളും , കുടുംബ യൂണിറ്റുകളും മാറ്റുരക്കുന്ന കലാ സന്ധ്യക്ക് തുടക്കം കുറിക്കും. ഒട്ടേറെ ദൃശ്യ ആവിഷ്കാരങ്ങളും. കലാ പ്രകടനങ്ങളും വേദിയെ  നിറച്ചാർത്തണിയുമ്പോൾകലാ സന്ധ്യ കാണികൾക്ക് ആവേശമായി മാറും. ഇനി നാല് നാളുകൾ മാത്രം അവശേഷിക്കേ ഇംഗ്ലണ്ടിന്റെ മലയാറ്റൂർ ആയ മാഞ്ചസ്റ്ററിലേക്ക് ദുക്റാന തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ഫാ സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്യുന്നു. തിരുനാൾ തിരു കർമ്മങ്ങളിൽ പങ്കെടുക്കാനെത്തുന്നവർസെന്റ്‌ ആന്റണീസ്  സ്കൂൾ ഗ്രൗണ്ടിൽ ഓളണ്ടിയേഴ്സിന്റെ നീർദ്ദേശാനുസരണം വാഹനങ്ങൾ പാർക്ക്‌ ചെയ്ത ശേഷം ദേവാലയത്തിൽ എത്തിച്ചേരണം.

അഡ്രസ്‌ :-

St . Antonys school , Dunkery Road , Wythenshawe , Manchestar M220NT

   


         

           

                                 




കൂടുതല്‍വാര്‍ത്തകള്‍.