CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 6 Minutes 44 Seconds Ago
Breaking Now

സീറോ മലബാര്‍ സഭയുടെ ദുക്‌റാന തിരുന്നാള്‍ ആഘോഷം ടോള്‍വര്‍ത്തില്‍ മൂന്നിന്

ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഭരണത്തിന്റെ പ്രഥമ അപ്പോസ്തലനുമായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ജൂലൈ 3ന് വ്യാഴാഴ്ച 4.30ന് ടോള്‍ വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തുവാന്‍ എസ്എംസി തീരുമാനിച്ചിരിക്കുന്നു.

വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച,തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ പാട്ടു കുര്‍ബ്ബാന,വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തൃശൂര്‍ അതിരൂപതാ സഹായ മൈത്രാന്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും.

പിന്നീട് വൈകീട്ട് 7.15 മുതല്‍ സ്‌നേഹ വിരുന്നും അതേ തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ കോര്‍ഡിനേറ്റര്‍ റവ.ഫാ തോമസ് പാറയടിയില്‍ വിവിധ രൂപതാ ചാപ്ലെയ്ന്‍മാരായ റവ.ഫാ ബിജു കോറ്റനല്ലൂര്‍,റവ.ഫാ.ജോസ് തെറ്റയില്‍,റവ.ഫാ ജോസഫ് അന്ത്യാംകുളം തുടങ്ങിവര്‍ നേതൃത്വം നല്‍കും.

 

 

പള്ളിയുടെ വിലാസം

 

Our Lady Immaculate Church

401 Ewell റോഡ്‌

 Tolworth

KT57DG

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

07538582971

 

 




കൂടുതല്‍വാര്‍ത്തകള്‍.