CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 4 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് കൊടി ഉയരും.

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർകാത്തലിക് ചർച്ചിന്റെ ദുക്റാന തിരുനാളും , സണ്‍‌ഡേ സ്കൂൾ വാർഷികവും ജൂലൈ 3,4,5 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു.. ഇടവകയുടെ കീഴിലുള്ള 15 വാർഡുകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന തിരുനാളിന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്  സെന്റ്‌ ജോസഫ് ചർച്ച്  ഫിഷ്‌ പോണ്ട്സിൽ കൊടിയേറും. തുടർന്നുള്ള തിരുനാൾ കർമ്മങ്ങൾക്ക് ഫാദർ ജോയി വയലിൽ(സി എസ് റ്റി), ഫാദർ പോൾ വെട്ടിക്കാട്ട് (സി എസ് റ്റി) എന്നിവർ നേതൃത്വം നല്കും. 

മുഖ്യ തിരുനാൾ ദിവസമായ ശനിയാഴ്ച ഉച്ചക്ക് 12.45 സെന്റ്‌ തെരേസാസ് ചർച്ച് , ഫിൽട്ടണിൽതിരു സ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാദർ സജി നീണ്ടൂർ (എം എസ് എഫ്‌ എസ് ) , ഫാദർ ജോയി വയലിൽ(സി എസ് റ്റി), ഫാദർ ജോസ് തയ്യിൽ എന്നിവർ നേതൃത്വം നല്കും. ഫാദർ സിറിൽ എടമന തിരുനാൾ സന്ദേശവും തുടർന്ന് തിരുനാൾ പ്രദിക്ഷണവും നടത്തപ്പെടും.

പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സണ്‍‌ഡേ സ്കൂൾ വാർഷിക പരിപാടികൾ വൈകുന്നേരം 4.15 ന് ഗ്രീൻവേ സെന്ററിൽ കാനൻ വില്യം സ്ലാട്ടറി ( വികാരി ജനറൽ ക്ലിഫ് ട്ടൻരൂപത) ഉത്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും , സമ്മാന ദാനവും , സ്നേഹ വിരുന്നും നടത്തപ്പെടും.

ദുക് റാന തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും സഭയുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം പ്രഘോഷിക്കുവാനും ബ്രിസ്റ്റോൾ കത്തോലിക്കാ സമൂഹത്തിന്റെ സ്നേഹ കൂട്ടായ്മയിൽ സന്തോഷത്തോടെ പങ്കു ചേരുവാനും ഏവരെയും ഇടവക വികാരി ഫാദർ പോൾ വെട്ടിക്കാട്ട് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-

SIJI VADHYANATH :-07734303945

 




കൂടുതല്‍വാര്‍ത്തകള്‍.