CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 18 Seconds Ago
Breaking Now

പ്രസ്റ്റനില്‍ ദുക്രാന തിരുന്നാള്‍ ആഘോഷിച്ചു; ബിഷപ്പ് മൈക്കില്‍ കാംപ് ബെല്‍ സന്ദേശം നല്കി

ലങ്കാസ്റ്റര്‍ രൂപതയിലെ പ്രസ്റ്റന്‍ സീറോ മലബാര്‍ വിശ്വാസി  കൂട്ടായ്മ്മ  ദുക്രാന തിരുന്നാള്‍ ആഘോഷിച്ചു. തിരുന്നാളില്‍ പങ്കു ചേരുവാന്‍ എത്തിയ ലങ്കാസ്റ്റര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മൈക്കില്‍ കാംപ് ബെല്‍ പിതാവിനെ പാരീഷ്‌കമ്മിറ്റി സ്വീകരിച്ചാനയിച്ചു. ആഘോഷപൂര്‍വ്വമായ  തിരുന്നാള്‍ കുര്‍ബ്ബാനക്ക് സീറോ മലബാര്‍ സഭ ചാപ്ലിന്‍ റവ. ഫാ മാത്യു ചൂരപൊയികയില്‍ കാര്‍മ്മികത്വം വഹിച്ചു.  

 

ബിഷപ്പ് മൈക്കില്‍ കാംപ് ബെല്‍തിരുന്നാള്‍ സന്ദേശം നല്കി.സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, ആചാരവും, പൈതൃകവും കാത്തു സൂക്ഷിക്കുന്ന വിശ്വാസി സമൂഹത്തെ ബിഷപ്പ് പ്രത്യേകം  അഭിനന്ദിച്ചു. 

 

ലദീഞ്ഞും, വാഴ്വിനും ശേഷം പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചു.നേര്‍ച്ച വിതരണത്തിന് ശേഷം പാരീഷ് ഹാളില്‍ പ്രസ്ട്ടന്‍ പാരീഷ് കുടുംബാംഗങ്ങള്‍ പിതാവും ഒത്ത് തിരുന്നാള്‍ സൗഹൃദം പങ്കിട്ട ശേഷം ചായ സത്കാരത്തോടെ തിരുന്നാള്‍ ആഘോഷം സമാപിച്ചു.

 

ഈയിടെ പ്രസ്റ്റനില്‍ നിര്യാതനായ പാരീഷ്‌മെമ്പര്‍ ജോണ്‍സണ്‍ ജോസഫിനോടുള്ള ആദര സൂചകമായി കലാ പരിപാടികളും, സ്‌നേഹ വിരുന്നും ഉപേക്ഷിച്ചു വളരെ ലളിതമായാണ് തിരുന്നാള്‍ ആഘോഷിച്ചത്

 




കൂടുതല്‍വാര്‍ത്തകള്‍.