CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 4 Seconds Ago
Breaking Now

ലിവര്‍പൂളില്‍ ദുക്‌റാന തിരുന്നാള്‍ ഞായറാഴ്ച ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുന്നാളും വിശുദ്ധ സെബസ്റ്റിയനോസിന്റെ അമ്പ് തിരുന്നാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുന്നാളും സംയുക്തമായി ജൂലൈ 6ന് ആചരിക്കുന്നു.ഹോളി നെയിം ചര്‍ച്ചില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.15ന് ജപമാലയോടെ തിരുനാളിന് തുടക്കമാകും.തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ഫിലിപ്പ് കുഴിപറമ്പിലും ഫാദര്‍ ജോഷ് കുരീതടവും മുഖ്യ കാര്‍മികത്വം വഹിക്കും.

പ്രസുദേന്തി വാഴ്ച ;ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന,ലദീഞ്ഞ്,പൊന്‍ കുരിശും മുത്തുകുടകളുമായി വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.തിരുനാളിന് വിശുദ്ധ സെബാസ്റ്റ്യനോസിന്റെ അമ്പ് എടുത്തുവയ്ക്കാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പിന് വണങ്ങാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

തിരുന്നാള്‍ തിരുകര്മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ലിവര്‍പൂള്‍ കേരളാ കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലിക്ക് വേണ്ടി സെക്രട്ടറി ടോം തോമസ് സ്വാഗതം ചെയ്യുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ടോം തോമസ് 07577249750

ജോസി മോള്‍ ജിമ്മി-07951980102

മിനി സുനില്‍-07875655224

കുഞ്ഞുമോള്‍ സ്‌കറിയ-07887379039

 

പള്ളിയുടെ അഡ്രസ്- 

ഹോളി നെയിം ചര്‍ച്ച്

മോസ്പിറ്റ്‌സ് ലെയ്ന്‍

ലിവര്‍പൂള്‍ 

L10 9LG

 

 




കൂടുതല്‍വാര്‍ത്തകള്‍.