CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 41 Seconds Ago
Breaking Now

ഡബ്‌ലിന്‍ സീറോ മലബാര്‍ സഭയുടെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി

 

ഡബ്‌ലിന്‍ സീറോ മലബാര്‍ സഭയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മധ്യസ്ഥനായ  വി. തോമാസ്ലീഹയുടെയും, നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെയും, കേരള സഭയുടെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായിട്ടാണ് ആഘോഷിച്ചത് ,

ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിച്ചു. ഡബ്ലിന്‍ അതിരൂപത  സഹായമെത്രാന്‍ റെയ്‌മോണ്ട് ഫീല്‍ഡ് ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വില്ലു (മേരി ഇമ്മാകുലേറ്റ് ദേവാലയം), ഡബ്ലിനിലുള്ള മലയാളി വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ നടന്നു. തിരുനാളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം തേടുവാന്‍ ഇത്തവണ കൂടുതല്‍ ഭക്ത ജനങ്ങളെത്തി.




കൂടുതല്‍വാര്‍ത്തകള്‍.