CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 26 Minutes 17 Seconds Ago
Breaking Now

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ തിരുനാളിന് ഇനി അഞ്ചു ദിവസങ്ങള് മാത്രം ; മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ അതിഥി

സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര് കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ വി തോമാസ്ലീഹയുടെയും വി അല്‌ഫോന്‌സാമ്മയുടെയും സംയുക്ത തിരുനാളിന് ഇനി അഞ്ചു ദിവസങ്ങള് മാത്രം.ജൂലൈ മൂന്നിന് ദുഖ്രാന തിരുന്നാളിനെ തുടര്‍ന്ന്  വിവിധ വാര്‍ഡുകളില്‍ ആയി വി അല്‌ഫോന്‌സാമ്മയുടെ നൊവേന നടന്നു വരുന്നു.

ജൂലൈ 12 ാം തീയതി ശനിയാഴച്ച രാവിലെ 9.30 നു കുര്ബാനയും ലതീഞ്ഞും അതെ തുടര്‍ന്ന് കൊടിയേറ്റും നടക്കും

ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.30ന് ആഘോഷമായ തിരുനാള്‍ കുര്ബാന ആരംഭിക്കും .സീറോ മലബാര്‍ അപ്പസ്‌തോലിക്  visitator ഉം തൃശൂര്‍ അതിരൂപത സഹായ മെത്രനുമായ മാര് റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികന്‍ ആയിരിക്കും.കുര്‍ബാനക്ക് ശേഷം വാദ്യ  മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും .

സീറോ മലബാര് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന activtiy stall തിരുനാളിനെ  മോടി പിടിപ്പിക്കും

തിരുനാളില്‍  പങ്കെടുത്തു വിശുദ്ധരുടെ  മാദ്യസ്ഥം യാചിച്ചു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര് ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.