CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 43 Seconds Ago
Breaking Now

ബെൽഫാസ്റ്റില്‍ ദുക്‌റാന തിരുന്നാള്‍

ബെൽഫാസ്റ്റ് സീറോ മലബാര്‍ വിശ്വാസികള്‍ ജൂലൈ 6 ഞായറാഴ്ച ഭാരതത്തിന്റെ അപ്പോസ്തലനായ മാര്‍തോമാ സ്ശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിച്ചു.

ഫാ പോള്‍ വടക്കേപ്പുരഞ്ഞാന്‍ (മിസ്സോറാം,ഇന്ത്യ )മുഖ്യകാര്‍മികത്വത്തിലായി നടന്ന ദിവ്യബലി മധ്യേ ഫാ ബന്നി പാലാട്ടി (ഹൈദരാബാദ്)തിരുന്നാള്‍ സന്ദേശവും നല്‍കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഉത്തമ വിശ്വാസ ജീവിതത്തിലൂടെ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നത് തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസദീപം ഇക്കാലഘട്ടത്തിലും അനായാസേന ലോകത്തിന് നല്‍കുന്നുവെന്നതിന് തെളിവാണെന്ന് പ്രസംഗമദ്ധ്യ അദ്ദേഹം സൂചിപ്പിച്ചു.മോണ്‍സിഞ്ഞോര്‍ സഖറിയാന്‍ കുന്നുത്തറ(ടെക്‌സാസ്-അമേരിക്ക) മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സഭാദിന സന്ദേശം വായിക്കുകയും തിരുന്നാള്‍ പ്രദക്ഷിണത്തിനും കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.ഡൗണ്‍ ആന്റ് കോര്‍ണര്‍ രൂപതയുടെ സീറോ മലബാര്‍ ചാപ്ലൈന്‍ റഫ.ആന്റണി പെരുമായനും ഫാ പോള്‍ മൊറേലിയും സഹകാര്‍മ്മികരായിരുന്നു.

വേനല്‍ അവധിയിലും കൂട്ടായ്മ ശക്തിപ്പെടുത്താനും നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാര്‍ തോമാശ്ലീഹായുടെ രക്ത സാക്ഷിത്വം അനുസ്മരിക്കുവാനും ഒന്നിച്ചു കൂടിയ സഭാമക്കള്‍ക്ക് ഐയര്‍ലന്‍ഡ് സീറോ മലബാര്‍ നാഷണല്‍ കോഡിനേറ്റര്‍ ഫാ ആന്റണി പെരുമായന്‍ നന്ദി അറിയിച്ചു.ശ്രീ മോനച്ചന്റേയും ശ്രീലാലിച്ചന്റേയും നേതൃത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം പാച്ചോറ് നേര്‍ച്ചയും ഉണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.