CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 14 Seconds Ago
Breaking Now

ഫാ ജോസഫ് മാളിയേക്കല്‍ ബെല്‍ഫാസ്റ്റിലെത്തി

 

ഐറീഷ് കത്തോലിക്കാ സഭയുടെ ആസ്ഥാനമായ ആര്‍മ്മ സെന്റ് പാട്രിക് കാത്തീഡ്രല്‍ പള്ളിയില്‍ സേവനമനുഷ്ഠിക്കുന്നതിനായി കോട്ടയം രൂപതാംഗമായ ഫാ ജോസഫ് മാളിയേക്കല്‍ ബെല്‍ഫാസ്റ്റിലെത്തിച്ചേര്‍ന്നു.ജോര്‍ജ് ബെസ്റ്റ് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു.ആര്‍മ്മ അതിരൂപതയുടെ കര്‍ദ്ദിനാള്‍ അഭിവന്ദ്യ ഷോണ്‍ ബ്രാഡിയുടെ നിര്‍ദ്ദേശാനുസരണം വ്യാഴം മുതല്‍ ജോസഫ് അച്ചന്‍ ആര്‍മ്മ കത്തീഡ്രല്‍ പള്ളിയില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതാണ് .

കോട്ടയം ജില്ലയിലെ സംക്രാന്തി ഇടവകാംഗമായ ജോസഫ് മാളിയേല്‍ അച്ചൻ അറിയപ്പെടുന്ന വാഗ്മിയും സംഘാടകനുമാണ് .അദ്ദേഹത്തിന്റെ സാന്നിധ്യം വടക്കന്‍ അയര്‍ലന്‍ഡിലെയും സതേണ്‍ അയര്‍ലന്‍ഡിലേയും ക്‌നാനായ സമൂഹത്തിന് ഏറെ ആവേശവും പ്രതീക്ഷയും നല്‍കിയിരിക്കുകയാണ് .നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ക്‌നാനായ കുടുംബയോഗത്തിന്റെ എക്‌സിക്യൂട്ടീവ് ബഹുമാനപ്പെട്ട മാളിയേക്കല്‍ അച്ചന് പ്രാര്‍ത്ഥനാ നിര്‍ഭരമായ സ്വാഗതവും ആശംസകളും അര്‍പ്പിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.