CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 20 Seconds Ago
Breaking Now

ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ഇന്നും നാളയും

2004 ല്‍ സ്ത്ഥാപിതമായ നോര്‍ത്തു വെസ്റ്റ്  ഇംഗ്ലസ്ഥിലെ പ്രഥമ യാക്കോബായ ഇടവകയായ ലിവര്‍പൂള്‍  സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക പത്താം വാര്‍ഷികത്തിന്റെ നിറവില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു (ശൂനോയോ) പെരുന്നാളും, ഇടവകയുടെ വാര്‍ഷികവും ഇന്നും, നാളയും ( ആഗസ്റ്റ് 15, 16 വെള്ളി, ശനി ) യുമായി ലിവര്‍പൂള്‍ സെന്റ് ഡേവിഡ് ചില്‍ഡ് വാള്‍ ചര്‍ച്, റോക്കി ലയിന്‍, ലിവര്‍പൂള്‍ എല്‍ 16 1 ജെ എ. യില്‍ വച്ചു നടത്തപ്പെടുന്നു.  ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്കു നേതൃത്ത്വം നല്‍കുന്നത്  ക്‌നാനായ അതിഭദ്രാസനത്തിന്റെ യു. സ്, യൂറോപ്പ് മേഖലകളുടെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ അയൂബ്  മോര്‍  സില്‍വാനിയോസ്  തിരുമേനിയായിരിക്കും

http://www.knanaya.org.uk/images/07.jpg

വെള്ളിയാഴ്ച വൈകിട്ട് 5.30 നു കൊടി ഉയര്‍ത്തലോടു കൂടി ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നതും 6.00 മണിക്കു സന്ധ്യാ പ്രാര്‍ഥന, 6.30 നു വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേത്രുത്വത്തില്‍  സുവിശേഷ പ്രസംഗം. 7.30 നു ആശീര്‍വാദം.

ശനിയാഴ്ച 9.30 നു പ്രഭാത പ്രാര്‍ത്ഥന 10.15 അഭി. അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 11.30 പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥന 12.30 നു പ്രദിക്ഷണം, ആശീര്‍വാദം 2.30 നു നേര്‍ച്ച, സമാപനം.

വിശ്വാസികളേവരും പ്രാര്‍ഥനയോടും നേര്‍ച്ച കാഴ്ച്ചകളോടും കൂടി പെരുന്നാളില്‍ വന്നു സംബന്ധിച്ച്  അനുഗ്രഹീതരാകേസ്ഥതാണ്.

പത്താം വാര്‍ഷികം പ്രമാണിച്ച്  ഇടവക വിവിധ പരിപാടികള്‍ ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നു. അതില്‍ പ്രധാനമായി സെപ്റ്റം ബര്‍ 20, 21 തീയതികളില്‍ നടക്കുന്ന മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആറാമതു യു, കെ റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ്, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്                     

വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്. 07411932075              

വൈസ് പ്രസിഡണ്ട്. രാജു പൗലോസ്. ടെലി.  07875665520

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.