Breaking Now

ബര്‍മിങ്ഹാം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

ബര്‍മിങ്ഹാം: ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആലുവയില്‍ കബറങ്ങിയ പരിശുദ്ധ പൗലോസ് മോര്‍ അത്താനിസിയോസ് വലിയ തിരുമേനിയുടെ 60-ാമത് ഓര്‍മ്മ പെരുന്നാളും, മഞ്ഞിനിക്കര ദയറയില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81-ാമത് ഓര്‍മ്മ പെരുന്നാളും സംയുക്തമായി 2013 ഫെബ്രുവരി 1,2 വെള്ളി, ശനി തീയതികളില്‍ ആഘോഷിക്കുന്നു.

2013 ഫെബ്രുവരി 1-ാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6നു സന്ധ്യാപ്രാര്‍ത്ഥനയും 7മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 2-ാംതീയതി ശനിയാഴ്ച രാവില 9.30ന് ബര്‍മിങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍    സൈന്സ്  പള്ളിയില്‍ വച്ച്: കൊടി ഉയര്‍ത്തല്‍ തുടര്‍ന്ന് 9.45നു പ്രഭാത നമസ്‌കാരവും 10.15ന് ഫാദര്‍ തോസ് പുതിയാ മഠത്തി ന്‍റെ   മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ദ പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപാര്‍ത്ഥനയും തുടര്‍ന്ന് പെരുന്നാള്‍ സന്ദേശം നല്‍കുന്നതും പ്രദക്ഷിണം, ആശിര്‍വാദം,നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുന്നാളിലും വി.കുര്‍ബാനയിലും വന്നു അനുഗ്രഹിതരാകുവാന്‍ ബര്‍മിങ്ഹാമിലും പരിസര പ്രദേശങ്ങളിലും ഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

 

സ്ഥലം : All Saint Church, Alberts Road, Stechford, Birmingham, B33 8UA) 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.തോമസ് പുതിയമഠം - 0860342125 & 07574469741

സെക്രട്ടറി- ആനി പൗലോസ്: 07814671131

ട്രഷറര്‍ - ജോസ് മത്തായി: 07894986176
 




കൂടുതല്‍വാര്‍ത്തകള്‍.