CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 38 Seconds Ago
Breaking Now

എംഎംഎയുടെ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു ; മുഖ്യാതിഥിയായി യുവ സംവിധായകന്‍ ബോബന്‍ സാമുവല്‍

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആഘോഷത്തിന് നിറം കൂട്ടുവാന്‍ മലയാളാ സിനിമയുടെ യുവ സംവിധായകനും. റോമന്‍സ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ച ബോബന്‍ സാമുവല്‍ മുഖ്യാതിഥിയായി എത്തുന്നു.

സെപ്തംബര്‍ 13ന് ശനിയാഴ്ച 10 മണിക്കു പൂക്കളം ഒരുക്കി കൊണ്ട് ആരംഭിക്കുന്ന ഓണാഘോഷം തുടര്‍ന്ന് കൃത്യം 12 മണിയോടെ വിളമ്പുന്ന 22 വിഭവങ്ങളടങ്ങിയ ഓണസദ്യ,പിന്നീട് 3 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന വിവിധ കലാപരിപാടികള്‍,അങ്ങനെ ഒരു ദിവസത്തെ ഓണാഘോഷം ഗംഭീരമാക്കുവാനുള്ള ജോലികള്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് .

ഈ വര്‍ഷം പ്ര്‌ത്യേകമായി ഒരുക്കുന്ന ചുണ്ടന്‍ വള്ളം സദസിന് പ്രത്യേക ആകര്‍ഷണമായിരിക്കും.തിരുവാതിരയും മോഹിനിയാട്ടവും വള്ളം കളിയും പുലികളിയും ഡാന്‍സും പാട്ടും സ്‌കിറ്റും മറ്റുമായി ഒട്ടേറെ പരിപാടികളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത് .

 

പരിപാടിയുടെ വിജയത്തിനായി പോള്‍സണ്‍ തോട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.ജോര്‍ജ് വടക്കും ചേരി,ജോസഫ് മാത്യു,ഷാജി മോന്‍ കെ സി,സാജു കാവുങ്ങ,ഹാന്‍സ് ജോസഫ്,ഷാജു ആന്റണി,മനോജ് ജോണ്‍,ജോസ് അത്തിമറ്റം,ജിനേഷ് നായര്‍,തോമസ് അലക്‌സ്,നിഷ പ്രമോദ്,ബിന്ദു അനീഷ്,ദീപ നോബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

ഈ വര്‍ഷം ജിസിഎസ്ഇ എലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിട്ടുള്ളവര്‍ക്കുള്ള അവാര്‍ഡും വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ഈയവസരത്തില്‍ കൊടുക്കുന്നതാണ് .നമ്മുടെ ഈ പൊന്നോണ ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു

സ്ഥലം

ജെയ്ന്‍ കമ്യൂണിറ്റി സെന്റര്‍

669 സ്‌റ്റോക്‌പോര്‍ട്ട് റോഡ്,ലോങ് സൈറ്റ്

M12 4 QE

 

 




കൂടുതല്‍വാര്‍ത്തകള്‍.