CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 55 Minutes 15 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ കേരളൈറ്റ് അസോസിയേഷന്‍ (ബ്രിസ്‌ക)യുടെ ഓണാഘോഷം സെപ്തംബര്‍ 20ന്

മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ബ്രിസ്‌ക ഒരുക്കുന്ന ഓണാഘോഷം സെപ്തംബര്‍ 20 ശനിയാഴ്ച സൗത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് നടത്തുന്നു

വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കി രാവിലെ 11.30 മുതല്‍ വൈകീട്ട് 9 മണിവരെ നീളുന്ന നിറപകിട്ടാര്‍ന്ന ഒരു ഓണദിനമാണ് ബ്രിസ്‌ക സമ്മാനിക്കുന്നത് .ഐശ്വര്യ സമ്പൂര്‍ണ്ണമായ ഈ ഓണദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ഹോണറബിള്‍ ബ്രിസ്‌റ്റോള്‍ ലോര്‍ഡ് മേയര്‍ അലിസ്റ്റയര്‍ വാട്‌സനോടൊപ്പം ലേഡി മേയറസ് സാറാ വാട്‌സണും പങ്കെടുക്കുന്നു,

 

ഓണാഘോഷത്തോടനുബന്ധിച്ച് മൂന്ന് ആഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് .തിരുവോണ ദിവസമായ സെപ്തംബര്‍ 7 ഞായറാഴ്ച വൈകീട്ട് 6 മണി മുതല്‍ സൗത്ത് മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ചീട്ടുകളി മത്സരങ്ങള്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കും.അതിന് ശേഷം സെപ്തംബര്‍ 13 ന് ശനിയാഴ്ച ഒരുക്കുന്ന പൂക്കള മത്സരം ഈ വര്‍ഷത്തെ ഓണത്തെ വ്യത്യസ്തമാക്കും.ബ്രിസ്‌കയിലെ അംഗങ്ങള്‍ക്ക് അവരുടെ വീട്ടിലോ,അസോസിയേഷനുകളുടെ ഓണാഘോഷ വേദിയിലോ പൂക്കളങ്ങള്‍ ഒരുക്കാം.ഏറ്റവും മനോഹരമായി പൂക്കളങ്ങള്‍ ഒരുത്തിയവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.

ഓണാഘോഷത്തിന്റെ സമാപന ദിവസമായ 20ന് ബ്രിസ്‌കയുടെ പാചക വീരന്മാര്‍ ഒരുക്കുന്ന രുചികരമായ ഓണസദ്യയ്ക്ക് ശേഷം ഓണക്കളികളും വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്ന വാശിയേറിയ വടംവലി മത്സരവുംനടക്കും.തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ബ്രിസ്റ്റോള്‍ ലോര്‍ഡ് മേയര്‍ ഓണാഘോഷപരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിക്കുകയും ഈ വര്‍ഷത്തെ ജിസിഎസ്സി എ ലെവല്‍ പരീക്ഷകളില്‍ ഉന്നത  വിജയം നേടിയ ബ്രിസ്‌കയിലെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി ആദരിക്കുകയും ചെയ്യും.ഓണത്തോനുബന്ധിച്ച് നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് ഈ അവസരത്തില്‍ സമ്മാനങ്ങളും വിതരണം ചെയ്യും.

തുടര്‍ന്ന് 7 മുതല്‍ 9 മണിവരെ ബ്രിസ്‌കയിലെ വിവിധ അസോസിയേഷനുകളിലെ പ്രതിഭാധനനായ കലാകാരന്മാര്‍ ഒരുക്കുന്ന കലാസന്ധ്യ ഈ ഓണനാളിനെ അവിസ്മരണീയമാക്കും.

ഓണാഘോഷ വേദിയില്‍ ബ്രിസ്‌ക ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഒരുക്കുന്ന നാടന്‍ തട്ടുകടയില്‍ കൊതിയൂറുന്ന വിവിധയിനം പലഹാരങ്ങള്‍ ലഭ്യമാക്കും.ഈ വിശിഷ്ട ദിനത്തില്‍ ബ്രിസ്‌കയോടൊപ്പം പങ്കുചേരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബന്ധപ്പെടുക

ഷെല്‍വി വര്‍ക്കി (പ്രസിഡന്റ്) 07984437349

ജിജി ലൂക്കോസ്(സെക്രട്ടറി)-07886644883

ഓണാഘോഷ വേദിയുടെ അഡ്രസ്

ഗ്രീന്‍വേ സെന്റര്‍

 119 ഡോ കാസ്റ്റര്‍ റോഡ്

ബ്രിസ്‌റ്റോള്‍ 

BS 10 5 PY

 

 




കൂടുതല്‍വാര്‍ത്തകള്‍.