CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 49 Minutes 40 Seconds Ago
Breaking Now

വിപുലമായ തയ്യാറെടുപ്പോടെ യുക്മ ഫെസ്റ്റ് 2014 ആഘോഷങ്ങള്‍

വിഖ്യാതമായ യുക്മയുടെ നാഷണല്‍ ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും, ഓരോ പ്രോഗ്രാമുകളും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ മികച്ചതാക്കുന്നതിനും യുക്മ ഫെസ്റ്റ് 2014 കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. യു കെ യിലെ നൂറോളം മലയാളി സംഘടനയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‌സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഈ വര്‍ഷം അരങ്ങേറുന്നത് വോക്കിംഗില്‍ സെപ്റ്റംബര്‍ 27ന് ആണ്. ആതിഥ്യം നല്‍കുന്ന വോക്കിംഗ് മലയാളി അസോസിയേഷന്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെയും, ആസ്വാദകരെയും, യുക്മയുറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും, അണിയറ ഷില്‍പ്പികളെയും സ്വീകരിക്കുന്നതിന് ഒരുങ്ങിക്കഴിഞ്ഞു എന്ന് യുക്മ ഫെസ്റ്റ് കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ അറിയിച്ചു. 

വിവിധങ്ങളായ കലാ സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമ്പൂര്‍ണ്ണമായ മുഴുവന്‍ ദിന ആഘോഷമാണ് യുക്മ ഫെസ്റ്റ്. വിവിധ രീജിയനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക കലാപരിപാടികളും, സാംസ്‌കാരിക പരിപാടികളും മറ്റ് ആഘോഷങ്ങളും നിറഞ്ഞ യുക്മ ഫെസ്റ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യുക്മ അംഗങ്ങള്‍ക്കും, അംഗ സംഘടനകള്‍ക്കും യുക്മയുടെ ആദരം അര്‍പ്പിക്കുകയും ചെയ്യും. ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും, കലാസാംസ്‌കാരികസാമൂഹികബിസിനസ് മേഖലകളില്‍ മികച്ച സേവനം നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനും യുക്മ ഫെസ്റ്റ് വേദിയാകും. കൂടാതെ കുടുംബവുമായി ഒരു ദിവസം ഉല്ലസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായ യുക്മ ഫെസ്റ്റ് വേദി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പങ്കു വക്കുന്നതിനുമുള്ള വേദി കൂടി ആയി മാറും. മിതമായ നിരക്കില്‍ മികച്ച നാടന്‍ ഭക്ഷണവും, പാര്‍ക്കിംഗ് സൌകര്യവും, കുട്ടികള്‍ക്ക് വിനോദത്തിനായി ബൌണ്‍സി കാസില്‍, ഫെയിസ് പെയിന്റിംഗ് പോലുള്ള കാര്യങ്ങളും ഈ ആഘോഷത്തിന് മാറ്റ് കൂട്ടും. നിരവധി പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് യുക്മയുടെ ഓരോ സാംസ്‌കാരിക പരിപാടികളും. അതുകൊണ്ടുതന്നെ ഇക്കുറിയും യുക്മ ഫെസ്റ്റ് ആഘോഷങ്ങള്‍ക്കായി വിപുലമായ കമ്മിറ്റിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.  യുക്മ പ്രസിഡന്റ് വിജി കെ.പി. ചെയര്‍മാനായ കമ്മറ്റിയില്‍ വൈസ് ചെയര്‍മാന്‍മാരായി യുക്മ സെക്രട്ടറി ബിന്‍സു ജോണ്‍, വൈസ് പ്രസിഡന്റുമാരായ ബീന സെന്‍സ്, ഷാജി തോമസ് എന്നിവരെയും ജനറല്‍ കണ്‍വീനറായി വര്‍ഗീസ് ജോണ്‍, ജോയിന്റ് കണ്‍വീനര്‍മാരായി ഫ്രാന്‍സിസ് മാത്യു, ടിറ്റോ തോമസ്, ആന്‍സി ജോയ്, മാമന്‍ ഫിലിപ്പ്, സിബിച്ചന്‍ ജോര്‍ജ്ജ്,എന്നിവരും പ്രവര്‍ത്തിക്കും. യുക്മ ഫെസ്റ്റ് കമ്മറ്റിയുടെ മറ്റ് പ്രധാന അംഗങ്ങള്‍ റോജിമോന്‍ വര്‍ഗീസ്, സുജു ജോസഫ്, ടോം തോമസ്, ജയ്‌സന്‍ ചാക്കോച്ചന്‍, ദിലീപ് മാത്യു, റോയ് ഫ്രാന്‍സിസ്, ബിജു തോമസ്, ടോമി തോമസ്, സി. എ. ജോസഫ്, സന്തോഷ്‌കുമാര്‍, ഷീബ ബിനോയ്, മോളി ക്ലീറ്റസ്, അഗസ്റ്റിന്‍ ജോസഫ്, സുഹാസ് ഹൈദ്രോസ്, ആന്റണി എബ്രഹാം,  മനോജ് പിള്ള, ജോസ് പി.എ. തുടങ്ങിയവര്‍ ആണ്.ഇതിനു പുറമേ കോര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായി ബിനു മാത്യു, രഞ്ജിത്ത് കുമാര്‍, അലക്‌സ് വര്‍ഗീസ്, അഭിലാഷ് തോമസ്, ജേക്കബ് കുയിലാടന്‍, സജീഷ് ടോം എന്നിവരും യുക്മ ഫെസ്റ്റ് വിജയത്തിനായി പ്രവര്‍ത്തിക്കും. യുക്മ ഫെസ്റ്റ് പബ്ലിക് റിലേഷന്‍ ചുമതല ബാല സജീവ്കുമാര്‍, ടോമിച്ചന്‍ കൊഴുവനാല്‍, ജോയ് അഗസ്തി, ബൈജു തോമസ് എന്നിവര്‍ക്കാണ്.




കൂടുതല്‍വാര്‍ത്തകള്‍.