CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 13 Seconds Ago
Breaking Now

നീണ്ടൂര്‍ സംഗമം ഒക്ടോബര്‍ 4,5 തിയതികളില്‍ ബാര്‍ട്ടണ്‍ ക്യാമ്പില്‍

 

സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന നിണ്ടൂര്‍ സംഗമം ഒക്ടോബര്‍ 4,5 തിയതികളില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ നടക്കും.യുകെയിലെ വിവിധ ഭാഗങ്ങളിലായി 200ല്‍പരം കുടുംബങ്ങളാണ് കോട്ടയം ജില്ലയിലെ നെണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും ഇവിടേയ്ക്ക് കുടിയേറിയിരിക്കുന്നത് .ജാതി മതഭേദമേന്യേ യുകെയിലെ നീണ്ടൂര്‍ക്കാര്‍ക്കായി 2005ല്‍ ആരംഭിച്ചതാണ് നെണ്ടൂര്‍ ഫ്രണ്ടസ് ഇന്‍ യുകെ എന്ന നിണ്ടൂര്‍ സംഗമം.കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ നടന്ന സംഗമം ആഗോള സംഗമമായിട്ടാണ് ആഘോഷിച്ചത് .യുകെയില്‍ ആദ്യമായാണ് ഒരു ആഗോള സംഗമം കഴിഞ്ഞ വര്‍ഷം നെണ്ടൂര്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ നീണ്ടൂര്‍ നിവാസികള്‍ തുടക്കം കുറിച്ചത് .നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാട്ടില്‍ നിന്നും മറ്റ് പല പ്രമുഖരും ഈ സംഗമത്തില്‍ ഐക്യനാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നും നീണ്ടൂര്‍ നിവാസികള്‍ എത്തിചേര്‍ന്നപ്പോള്‍ അതൊരു പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

 

നീണ്ടൂര്‍ സംഗമത്തിന്റെ മേല്‍നോട്ടത്തിലാണ് എല്ലാവര്‍ഷവും വി മിയായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ കൊണ്ടാടുന്നത് .തിരുനാള്‍ കണ്‍വീനര്‍ ഉള്‍പ്പെടുന്ന തിരുനാള്‍ കമ്മറ്റി ഓരോ വര്‍ഷവും ഏറെ വിജയകരവും ഭക്തിസാന്ദ്രവുമായാണ് തിരുനാള്‍ കൊണ്ടാടുന്നത് .നീണ്ടൂരിലെ ദൈനം ദിന വാര്‍ത്തകള്‍ ഉള്‍പ്പെടുന്ന നീണ്ടൂരില്‍ നിന്നുള്ള പ്രവാസികള്‍ക്കായുള്ള നീണ്ടൂര്‍ പ്രവാസി.കോം എന്ന വെബ് സൈറ്റും നീണ്ടൂര്‍ സംഗമത്തിന്റേതാണ് .

അടുത്തവര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന നീണ്ടൂര്‍ സംഗമത്തിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് ഈ സംഗമത്തില്‍ തുടക്കം കുറിക്കും.അതിലേക്കായി യൂത്ത് കോര്‍ഡിനേറ്റര്‍ വുമണ്‍ കോര്‍ഡിനേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കും.ദശാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് ദശാബ്ദി സ്മരണയും ഈ സംഗമത്തില്‍ പുറത്തിറക്കും.വൈവിധ്യമാര്‍ന്ന കായിക,കലാപരിപാടികള്‍,വ്യത്യസ്തമായ ഭക്ഷണങ്ങള്‍ എന്നിവയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത് .

നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന എല്ലാ ആളുകളേയും ഈ സംഗമ പരിപാടികളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബെന്നി കുര്യന്‍ 07828745718

ജെയിംസ് തോമസ്-07833892281

ജോണി കല്ലിടാന്തിയില്‍-07868849273




കൂടുതല്‍വാര്‍ത്തകള്‍.