CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 21 Seconds Ago
Breaking Now

യുക്മ ഫെസ്റ്റ് 2014 അവാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

സെപ്റ്റംബര്‍ 27ന് വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്‌കൂളില്‍ വച്ചു നടക്കുന്ന യുക്മയുടെ വാര്‍ഷിക  ഉത്സവമായ യുക്മ ഫെസ്റ്റിന്റെ നടത്തിപ്പിന് വേണ്ട കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വിവിധ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും കൊണ്ടു ധന്യമായ യുക്മ ഫെസ്റ്റില്‍ വച്ച് മികച്ച പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട യുക്മയുടെ അംഗ അസോസിയേഷനുകളെയും, ഉന്നത നേട്ടം കൈവരിച്ച മലയാളി വിദ്യാര്‍ത്ഥികളെയും, കലാസാംസ്‌കാരികതൊഴില്‍ ബിസിനസ് മേഖലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച യു കെ മലയാളികളെയും ആദരിക്കുന്നത് പതിവാണ്. ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പില്‍ വരുത്തുന്നതിന് യുക്മയുടെ സമുന്നതരായ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. യുക്മയുടെ ആരംഭ കാലം മുതല്‍ യുക്മ നാഷണല്‍ കമ്മിറ്റി അംഗവും ഭാരവാഹിയുമായ അബ്രഹാം ജോര്‍ജ്ജിന്റെ മേല്‍നോട്ടത്തില്‍ മറ്റു നാഷണല്‍ ഭാരവാഹികളായ വിജി കെ പി, ബിന്‍സു ജോണ്‍, അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, ബീന സെന്‍സ്, ഷാജി തോമസ്, ടിറ്റോ തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും അവാര്‍ഡ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ റീജിയണിലെ അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉള്ള റീജിയണല്‍ കമ്മിറ്റികള്‍ എത്രയും വേഗം അവാര്‍ഡ് കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്  എന്ന് അബ്രഹാം ജോര്‍ജ്ജ് അറിയിച്ചു. യുക്മ ഫെസ്റ്റില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സംഘടനകളും വ്യക്തികളും യുക്മ ജെനറല്‍ സെക്രട്ടറി ബിന്‍സു ജോണിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണമെന്നും കമ്മിറ്റി അറിയിച്ചു. സെപ്റ്റംബര്‍ 27ന് നടക്കുന്ന ഈ പ്രോഗ്രാം സ്‌പോണ്‌സര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവരും എത്രയും വേഗം കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ് 

 




കൂടുതല്‍വാര്‍ത്തകള്‍.