ആത്മീയാഭിഷേകത്താല് ജ്വലിക്കുന്ന സ്വര്‍ഗ്ഗീയ കൃപകള്‍ വര്‍ഷിക്കപ്പെടുന്ന സെഹിയോന്‍ കണ്വെന്ഷന് നാളെ ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കും.വിശ്വാസ വര്‍ദ്ധനവിന് നിദാനമാകുന്ന ദൈവീക സ്നേഹത്തിന്റെ പാരമ്യം രുചിച്ചറിയുന്ന സെഹിയോന്‍ കണ്വെന്ഷന് ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കും.
രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷനില്‍ ദിവ്യബലി,കുമ്പസാരം,സ്പിരിച്വല്‍ ഷെയറിങ്ങ്,വചന പ്രഘോഷണങ്ങള്‍,ദിവ്യകാരുണ്യാരാധന എന്നിവ നടക്കും.
വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക വചന പ്രഘോഷണങ്ങള്‍ നടത്തപ്പെടും.പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലും വചന പ്രഘോഷണങ്ങള്‍ നടത്തപ്പെടും.
വിലാസം
BETHEL CONVENTION CENTRE
BIRMINGHAM
B70 7JW