CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 25 Minutes 39 Seconds Ago
Breaking Now

ലിവര്‍പൂള്‍ ഒരുങ്ങി: ലിമയുടെ ഓണാഘോഷങ്ങള്‍ ഞായറാഴ്ച

ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസ്സിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷ ന്‍  ( ലിമയുടെ) ' പൊന്നോണം സെപ്റ്റംബര്‍ 14നു ഞായറാഴ്ച തിരി തെളിയുന്നു. ലിവര്‍പൂള്‍, ക്‌നോസിലി ലഷര്‍ ആന്‍ഡ് ക ള്‍ച്ചറ ല്‍ പാര്‍ക്കി ല്‍ വച്ച് രാവിലെ 11 മണിക്ക് തുടങ്ങി വൈകിട്ട് 8 മണിയോടെ അവസാനിക്കുന്ന ലിമയുടെ ഓണാഘോഷങ്ങള്‍ക്ക് ലിവര്‍പൂള്‍ മലയാളിക ള്‍  ഒന്നടങ്കം എത്തിചേരുന്നു.  വൈവിദ്ധ്യമാര്‍ന്ന കലാപരിപാടിക ള്‍ എന്നും ലിവര്‍പൂളിലെ മലയാളികള്‍ക്കായി കാഴ്ച വയ്ക്കുന്ന ലിമ ഈ വര്‍ഷവും വളരെ വ്യത്യസ്തമായ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 

 

രാവിലെ . രാവിലെ 11 മണിക്ക് വഭവ സമിര്‍ധമായ ഓണസദ്യ ആരംഭിക്കുന്നു. തുടര്‍ന്നു  ലിവര്‍പൂളിലെ കലാകാരന്‍മാ ര്‍ അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാം വളരെ ശ്രദ്ധേയമായ ഒന്നായിരിക്കുംമെന്നതില്‍ സംശയമില്ല. സ്വാതി സ്‌കൂള്‍ ഓഫ് ഡാന്‍സും ഇന്‍ഡ്യന്‍ ഡാന്‍സ് അക്കാഡമിയും കൈകോര്‍ക്കുന്ന വിവിധയിനം ഡാന്‍സ് പ്രോഗ്രാമുക ള്‍ കണ്ണിനും കാതിനും കുളിര്‍മ്മയേകുന്ന ഒന്നായിരിക്കും. കുട്ടികള്‍ ഒരുക്കുന്ന ദൃശ്യ വിരുന്ന് എക്കാലവും ലിമയുടെ പ്രത്യേകത തന്നെയാണു.

 

പ്രോഗ്രാനിനുവേണ്ടിയുള്ള ഏതാനും ടിക്കറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്കായി അവശേഷിക്കുന്നു അവ കാരസ്താക്കുവാ ന്‍  സെക്രടറി, ശ്രീ. ദിനൂപിനെയോ ടെലി. 07917222646 പ്രസി ഷാജു ഉതുപ്പ് ടെലി. 07931591307 ബന്ധപ്പെ ടുക. ലിവര്‍പൂളിലെ എല്ലാ മലയാളീ കുടുംബങ്ങളെയും ലിമയുടെ ഓണാഘോഷങ്ങളിലേക്ക് ഒരിക്കല്‍ കൂടി ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.