CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 25 Seconds Ago
Breaking Now

യുവ സംവിധായകന്‍ ബോബന്‍ സാമുവലിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എംഎംഎ സ്വീകരണം നല്‍കി

 

ഇന്നു നടക്കുന്ന എംഎംഎയുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ മുഖ്യാതിഥിയായി എത്തിയ ബോബന്‍ സാമുവലിനു മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എംഎംഎ ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന് മാഞ്ചസ്റ്ററില്‍ എത്തിയ അദ്ദേഹത്തെ എംഎഎ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളി, ഭാരവാഹികളായ ജോസഫ് മാത്യു,മാത്യു ജെയിംസ്,സുനില്‍ തോമസ് എന്നിവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു

ഇന്നു നടക്കുന്ന ഓണാഘോഷത്തില്‍ 400 ഓളം പേര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് .

ഓണസദ്യയിലേക്കും കലാപരിപാടികളിലേക്കും നേരത്തെ തന്നെ എത്തിച്ചേരണമെന്നും ബോബനുമായി കാണുന്നതിനും സംസാരിക്കാനും താല്‍പര്യമുള്ളവര്‍ നേരത്തെ തന്നെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഓര്‍മ്മിപ്പിക്കുന്നു

പ്രോഗ്രാം നടക്കുന്ന സ്ഥലം

ജെയ്ന്‍ കമ്മ്യൂണിറ്റി സെന്റര്‍

669 സോറ്റോക്ക് പോര്‍ട്ട് റോഡ്

ലോങ്ങ് സൈറ്റ്

M12 4QE




കൂടുതല്‍വാര്‍ത്തകള്‍.