CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 1 Minutes 17 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം വൈവിധ്യമാര്‍ന്ന കലാപരികള്‍ കൊണ്ട് അവിസ്മരണീയമായി

എംഎംഎയുടെ ഓണാഘോഷ പരിപാടികള്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി മലയാള സിനിമയുടെ യുവ സംവിധായകന്‍ ബോബന്‍ സാമുവല്‍ തിരികൊളുത്തി ഉത്ഘാടനം ചെയ്തു.മൈലുകളോളം ദൂരങ്ങളില്‍ കഴിയുമ്പോഴും നാടിനേയും ഭാഷയേയും കലകളേയും മറക്കാതെ ആ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ വിജയവും ആശംസിച്ചു.പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ അദ്ധ്യകഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ഫാ തോമസ് തൈക്കൂട്ടം,യുക്മ പ്രസിഡന്റ് വിജി പൈലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അദ്ധ്യക്ഷ പ്രസംഗത്തില്‍  ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോബന്‍ സാമുവലിന് എംഎംഎയിലെ എല്ലാ അംഗങ്ങളുടെ പേരില്‍ പ്രത്യേകം സന്തോഷം അറിയിക്കുകയും നന്ദി പറയുകയും ചെയ്തു.ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയം ആശംസിക്കുകയും ചെയ്തു.കൂടാതെ ബോബനെ കൊണ്ടുവരുവാന്‍ വിസയ്ക്കും മറ്റും സഹായിച്ച സുനില്‍ തോമസിനും മാത്യു ജെയിംസിനും പ്രത്യേകം നന്ദി പറഞ്ഞു.

മനോജ് ജോണിന്റെ നേതൃത്വത്തിലൊരുക്കിയ പൂക്കളം അഭിനന്ദനീയാര്‍ഹമായി.

പിന്നീട് കലാകായിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സജു കാവുങ്ങയുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് 7 തുഴക്കാര്‍ ഒരുമിച്ച് തുഴയെറിഞ്ഞുവന്ന ചുണ്ടന്‍ വെള്ളവും കേരള സാരിയും പട്ടുവസ്ത്രങ്ങളുമണിഞ്ഞ് വരിവരിയായി നടന്നുനീങ്ങുന്ന മലയാളി മങ്കമാരും കുട്ടികളും പിന്നാലെ മുത്തുകുടകളും ആര്‍പ്പുവിളികളുമായി മാവേലിയെ വേദിയിലേക്ക് ആനയിച്ചു.ഇതിനിടയിലേക്ക് കടന്നുവന്ന പുലി വേട്ടക്കാരനുമെല്ലാം ചേര്‍ന്നപ്പോള്‍ ആഘോഷ ലഹരി പാരമ്യത്തിലെത്തിയിരുന്നു.

മാവേലിയായി വന്ന ഷാജി കാണികളുടെ പ്രശംസ പിടിച്ചുപറ്റി.പിന്നീട് നടന്ന കലാപരിപാടികള്‍ ഓരോന്നും ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയായിരുന്നു.നിഷ,ദീപ,ബെന്‍സി എന്നിവര്‍ ചേര്‍ന്ന് 12 മങ്കമാരെ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയ തിരുവാതിരയും എംഎംഎയുടെ വളര്‍ന്നുവരുന്ന കലാകാരികളെ ഉള്‍പ്പെടുത്തി അനിഷയുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ച മോഹിനിയാട്ടവും റോയ് ഗ്രൂപ്പിന്റെ ഓണപ്പാട്ടും ജെമിനി ഹോളിഷ് കുട്ടികളെ അണിനിരത്തി അവതരിപ്പിച്ച മാവേലി കഥയും പ്രിന്‍സിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ആണ്‍കുട്ടികളുടെ ഡാന്‍സും നിഷ ദീപ എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ കുട്ടികളുടെ ഡാന്‍സും ബിന്ദു അനീഷ്,വിന്‍സി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും വിന്‍സന്റ് ജോസഫ് ഡയറക്ട് ചെയ്ത അമ്മയെന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവുമൊക്കെ മികച്ച നിലവാരം പുലര്‍ത്തി.കരീബിയന്‍ സ്‌കിറ്റ് അവതരിപ്പിച്ച ഷാജിമോന്‍ കെഡിയ്ക്ക് അഭിനന്ദന പ്രവാഹം തന്നെയായിരുന്നു ലഭിച്ചത് .

ശ്രീഷ്മയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഡാന്‍സും കൂടാതെ പാട്ടുകളും പ്രസംഗവുമക്കെയായപ്പോള്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സന്തോഷവും ആത്മസംതൃപ്തിയുമായി.

കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍ ജോര്‍ജ് വടക്കുംചേരി സ്വാഗതവും ജോസഫ് മാത്യു എല്ലാവര്‍ക്കും നന്ദിയും പ്രകാശിപ്പിച്ചു.

ഉച്ചയ്ക്ക് നടന്ന 22 വിഭവങ്ങളടങ്ങിയ ഓണസദ്യക്കു ഹാന്‍സ് ജോസഫ്,ഷാജു ആന്റണി,ജോസ് അന്തിയാംകുളം,തോമസ് അലക്‌സ്,ജനേഷ് നായര്‍ ,ജയന്‍,ശരത് നായര്‍,ജീമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.കലാപരിപാടികള്‍ക്ക് ജോസഫ് മാത്യു,ജോര്‍ജ് ,ഷാജിമോന്‍,ഹെര്‍ലിന്‍,നിഷ വിന്‍സി,ബിന്ദു അനീഷ് ,ദീപ നോബി,സീന എന്നിവര്‍ നേതൃത്വം നല്‍കി.100ലധികംകലാകാരികളേയും കലാകാരന്മാരേയും അണിനിരത്തി നടത്തിയ ഓണാഘോഷ പരിപാടികള്‍ വന്‍ വിജയമായിരുന്നു എന്ന് കാണികള്‍ എല്ലാവരും സമ്മതിക്കുന്നു.

ജിസിഎസ് ഇ എ ലെവല്‍ പരീക്ഷകളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി.ജിസിഎസ്ഇയില്‍ അലന്‍ ചെറിയാന്‍,എ ലെവല്‍ ജെന്‍സി ജോസും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോബന്‍ സാമുവലിന് പ്രസിഡന്റ് മൊമന്റോ നല്‍കി ആദരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.