CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 27 Minutes 12 Seconds Ago
Breaking Now

ബര്‍മ്മിങ്ഹാം അതിരൂപതാ സീറോ മലബാര്‍ 5ാംമത് കണ്‍വെന്‍ഷന് ആയിരങ്ങളുടെ പങ്കാളിത്തം

സെപ്തംബര്‍ 21ാം തിയതി കോവന്‍ട്രിയില്‍ വച്ച് നടന്ന 5ാംമത് സീറോ മലബാര്‍ കണ്‍വെന്‍ഷന് ആയിരകണക്കിന് വിശ്വാസികളുടം പങ്കാളിത്തം പ്രൗഢ ഗംഭീരമാക്കി തീര്‍ത്തു.സീറോ മലബാര്‍ സഭ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 മാസ്സ് സെന്ററുകളെ കോര്‍ത്തിണക്കി നടന്ന കണ്‍വെന്‍ഷന്‍ രാവിലെ 8.30ന് ആരംഭിച്ച് വൈകീട്ട് 7 മണിയ്ക്കു തിരശീല വീണു.കണ്‍വെന്‍ഷന് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ബെര്‍ണാഡ് ലോങ്‌ലി മുഖ്യാതിഥിയായിരിക്കും.ഫാ ജെയിംസ് കരില്ലായി അച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെഹിയോന്‍ യുകെയുടെ ഡയറക്ടറായ ഫാ സോജി ഓലിക്കല്‍,ഫാ ഡൊമിനിക് ലോസ്ലെറ്റ്,ഫാ യാന്‍ നൊവോടിക് എന്നിവര്‍ സന്ദേശം നല്‍കി.സീറോ മലബാര്‍ വളര്‍ച്ചയില്‍ ആര്‍ച്ച് ബിഷപ്പ് അതീവ സന്തോഷം പ്രകടിപ്പിക്കുകയും സീറോ മലബാര്‍ സഭ പാരമ്പര്യം വിശ്വാസം ആചാരം അനുഷ്ഠാനങ്ങളും ഇവിടെ യുകെ ആയിട്ടുപോലും പരിപാലിച്ച് പോരുന്നതിലും അത് കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുന്നതിലും കാണിക്കുന്ന താല്‍പര്യവും പരിശ്രമവും അദ്ദേഹം പ്രത്യേകം എടുത്തുപറയുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.രാവിലെ നടന്ന ആഘോഷമായ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം സന്നിഹിതരായിരുന്നു.

എസ്എംസി കോര്‍ഡിനേറ്റര്‍ ക്രിസ്റ്റി സെബാസ്റ്റിയന്‍ സുഗതനും സെക്രട്ടറി ഷാജുമോന്‍ ജോസഫും കണ്‍വീനര്‍ സണ്ണി അയ്യമല,ട്രഷറര്‍ ബിറ്റാജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ നന്ദിയും പ്രകാശിപ്പിച്ചു.മതബോധന പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആഷ്‌ലി അലക്‌സിനെ ആദരിക്കുകയും ആഷ്‌ലി മറുപടി പ്രസംഗം പറയുകയും ചെയ്തു.അതുപോലെ മതബോധന പരീക്ഷയില്‍ ഉന്നത വിജയം നേടിയ എല്ലാ കുട്ടികളേയും ആദരിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് അത്യുത്സാഹത്തോടെ ആവേശത്തോടുകൂടി കണ്‍വെന്‍ഷന്‍ റാലിക്ക് തുടക്കം കുറിച്ചു.14 മാസ്സ് സെന്ററുകളില്‍ നിന്നുള്ള വിശ്വാസികള്‍ ഒന്നിനു പുറമേ ഒന്നായി ചെണ്ടമേളങ്ങളോടും കൊടി തോരണങ്ങളണിഞ്ഞും ജയ് വിളികളോടുകൂടി വിവിധ വിശുദ്ധരുടെ വേഷങ്ങളോടും നടന്ന റാലി ബര്‍മ്മിങ്ഹാം സീറോ മലബാര്‍ സഭയുടെ ഐക്യവും സ്‌നേഹവും കെട്ടുറപ്പും വിശ്വാസവും പ്രകടിപ്പിക്കുന്നതായിരുന്നു.റാലിയില്‍ ആയിരങ്ങള്‍ അണി നിരന്നു.

തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിജി വരിക്കശേരിയുടെ ആമുഖ പ്രസംഗത്തോടെ വിവിധ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.കോവന്‍ട്രി സെന്റ് തോമസ് യൂണിറ്റിന്റെ വെല്‍ക്കം ഡാന്‍സ് ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.കലാപരിപാടികള്‍ അതിമനോഹരവും അര്‍ത്ഥ പൂര്‍ണ്ണവും കലാമൂല്യവും ഉണ്ടായിരുന്നവയായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ സ്‌റ്റോക് ഓണ്‍ ട്രെന്റ് യൂണിറ്റ്,രണ്ടാം സ്ഥാനക്കാരായ കോവന്‍ട്രി,റെഡ്ഡിച്ച് എന്നിവയ്ക്ക് കിരീടം കൊടുക്കുകയും സാവിയോ ലോഗോ മത്സരത്തില്‍ കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.പ്രൗഢ ഗംഭീര റാലിയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കോവന്‍ട്രി,ഓക്‌സ്‌ഫോര്‍ഡ്,Northhely,stok on trent എന്നീ മാസ് സെന്ററുകള്‍ക്ക് കിരീടം നല്‍കി ആദരിച്ചു.

തുടര്‍ന്ന് സീറോ മലബാര്‍ ട്രഷറര്‍ ബിറ്റാജ് അഗസ്റ്റിന്‍ വിവിധ കമ്മറ്റിയംഗങ്ങള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ത്തും നന്ദി അറിയിച്ചു.തുടര്‍ന്ന് ജെയ്‌സണ്‍ കരിപ്പായി അച്ചന്റെ സമാപന ആശിര്‍വാദത്തോടെ അഞ്ചാമത് കണ്‍വെന്‍ഷന് തിരശ്ശീല വീണു.

 




കൂടുതല്‍വാര്‍ത്തകള്‍.