CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 36 Seconds Ago
Breaking Now

പ്രവര്‍ത്തന മികവിലൂടെ അംഗീകാരം നേടിയ അസോസിയേഷനുകള്‍

ഇന്ത്യക്ക് പുറത്തെ പ്രവാസി പ്രസ്ഥാനങ്ങളില്‍ എറ്റവും വലിയ  സംഘടനയായ യുക്മയുടെ ഫാമിലി ഫെസ്റ്റിന് ഇനി ഒരു ദിനം കൂടി മാത്രം. പ്രവാസി മലയാളി പ്രസ്ഥാനങ്ങളില്‍ ജനപങ്കളിതം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ  യുക്മ  ദേശിയ ഉത്സവമായ യുക്മ ഫെസ്റ്റ് വോകിങ്ങില്‍ നടത്തുന്നു . ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ ധൈര്യതെയ്  ആയുധ  ബലമാക്കി മാറ്റിയാണ് യുക്മ ദേശിയ സമിതി യുക്മ ഫെസ്റ്റ്  സംഘടിപ്പികുന്നത് .  

 

പോയ വര്‍ഷം യുക്മയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ   അംഗ അസോസിയെഷനുകള്‍ക്ക്്  യുക്മ അവാര്‍ഡ് നല്കി ആദരിക്കുന്നു .    

 

ലിംക  (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍)

 

 യുക്മയില്‍   ചേര്ന്ന വര്ഷം തന്നേയ് നോര്ത്ത് വെസ്റ്റ് റീജിയനു  വേണ്ടി  യുറോപ്പ്  കണ്ടത്തില്‍ ഏറ്റവും വലിയ കലാ മേളക്  വേദി ഒരുകുവാന്‍  ചങ്കുറപ്പ്  കാട്ടിയതാണ് ലിമ്കയെ ഈ അവാര്‍ഡിന് അര്‍ഹരാക്കിയത്.  സങ്കാടക മികവു കൊണ്ടും, ജന പങ്കാളിത്തം കൊണ്ടും പ്രവാസി മലയാളികളെ അത്ഭുത പെടുത്തുവാന്‍    ലിവര്‍ പൂള്‍  കലാ മേളക് കഴിഞ്ഞു . ശ്രീ. തമ്പി ജോസ് ചെയര്‍മാനും ബിജു പീറ്റര്‍ സെക്രട്ടറിയുമായിരുന്ന സമയത്ത് നടന്ന യുക്മ കലാമേളയുടെ വിജയത്തിന് ലിംക അംഗങ്ങള്‍ എല്ലാം ഒറ്റക്കെട്ടായ് ആണ് പ്രയത്‌നിച്ചത്.

 

 ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ( LKC    )   

           

യുക്മയുടെ സ്ഥാപക  മീറ്റിംഗിന്   വേദിയൊരുക്കിയ  സംഘടനയാണ് ലെസ്‌റെര്‍. അംഗബലം കൊണ്ടും പ്രവര്‍ത്തന മികവു കൊണ്ടും മികച്ചു നിന്നിരുന്നെങ്കിലും എല്‍.കെ.സി. യുക്മയില്‍ ചേരാന്‍ വീണ്ടും സമയം എടുത്തു. എന്നാല്‍ ചേര്‌ന വര്ഷം തന്നേയ് കലാ മേളകളിലെ പങ്കാളിത്തം കൊണ്ട്    കരുത്തു തെളിയിച്ച സംഘടന യുക്മ സ്റ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെക്ക് വേദിയൊരുക്കിയതിലൂടെ ആണ് ഈ യുക്മ ഫെസ്റ്റില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.  യുക്മ ചിത്രഗീതം കണ്ണഞ്ചിപിക്കു്‌ന  നിറങ്ങളില്‍ എത്തിച്ചു കൊണ്ട് പ്രശംസ പിടിച്ചു പറ്റി. ചിത്രഗീതം ഷോയുടെ ഫൈനല്‍ സ്‌റ്റേജ് ഗംഭീരമാക്കിയ അതേ ആവേശത്തോടെ 2014ലെ യുക്മ നാഷണല്‍ കലാമേള ഏറ്റെടുത്ത് വിജയിപ്പിക്കാനും കച്ച മുറുക്കിയിരിക്കുകയാണ് ബെന്നി പോള്‍ പ്രസിഡണ്ടായും ബ്ലെസ്സി ഷാജി സെക്രട്ടറിയായും ജോസഫ് ഇമ്മാനുവേല്‍ ആക്ടിംഗ് പ്രസിഡണ്ടായും മുന്നേറുന്ന ഈ കരുത്തുറ്റ സംഘടന.

 

ന്യൂ പോര്‍ട്ട്  കേരള കമ്മ്യൂണിറ്റി ( NKC)

   യുക്മ വെയില്‌സ് റീ ജി യന്  തിലക കുറിയാണ് ന്യൂ  പോര്‍ട്ട് കേരള കമ്മ്യൂണിറ്റി. യുക്മ ചിത്രഗീതം പ്രോഗ്രാമിന്റെ ആദ്യ സ്‌റ്റേജ് ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് വന്‍ ജനപങ്കാളിത്തത്തോടെ നടത്തിയതാണ് ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയെ അവാര്‍ഡിനര്‍ഹമാക്കിയത്. ജോബി മാത്യു പ്രസിഡന്റും സനീഷ് ചാക്കോ സെക്രട്ടറിയും ആയ സംഘടന കൂട്ടായ്മയുടെ കരുത്തിലാണ് യു.കെയിലെ തന്നെ ഏറ്റവും മികച്ച അസോസിയേഷനുകളില്‍ ഒന്നായി തീര്‍ന്നത്.

 

ഗ്ലോസ്റ്റാര്‍ഷെയര്‍ മലയാളി അസോസിയെഷന്‍(GMA)  

യുക്മയുടെ ആദ്യ കലാമേള മുതലേ സജീവ സാന്നിധ്യം . യുക്മയുടെ ദേശിയ പരിപാടിയിലും അജണ്ടയിലും വിശ്വസിച്ചു കൊണ്ട് ജനകീയ അടിത്തറയില്‍ സേവന സന്നദ്ധതയുള്ള   മലയാളി കുട്ടായ്മ .   നമുകെന്തു കിട്ടും എന്നാ ചിന്തയെക്കാള്‍ നമുകെന്തു ചെയാന്‍ കഴിയും എന്ന് ചിന്തിക്കുന്ന പ്രവാസി കുട്ടായ്മ .    ഈ വര്‍ഷത്തെ യുക്മ ചലഞ്ചേര്‍സ് കപ്പ് നാഷണല്‍ ബാഡ്മിന്ടന്‍ ചാമ്പ്യന്‍ഷിപ്പ്  സങ്കടിപിച്ചത് ജി എം യാണ്.   കലയില്‍ , കായികത്തില്‍, സങ്കടന രംഗത്ത്  , സമഗ്രമായ   സംഭവനകളെ  മാനിച്ചു കൊണ്ട് യുക്മയുടെയ് അദരവ് പിടിച്ചു പറ്റാന്‍ മാത്യു അമ്മായിക്കുന്നേല്‍ പ്രസിഡന്റും ഏലിയാസ് മാത്യു സെക്രട്ടറിയുമായ  ജി എം എയ്ക്ക് കഴിഞ്ഞു   

 

എര്‍ഡിംഗ്ടന്‍   മലയാളി അസോസി യെഷന്‍ (EMA)   

 യുക്മയുടെയ് കായിക മേളകള്‍കു  നിറപ്പകിട്ട് നല്‍കുന്നതില്‍ അതേറ്റെടുത് നടത്തുന്നതില്‍  ഏര്‍ടിഗ്ട്ട്ണ്ണ്  മലയാളി അസോസിയെഷനുള്ള  പങ്കു വിസ്മയനീയം ആണ് .യുക്മ കായിക  മേള ക്ക് പറ്റിയ വേദി കണ്ടെത്തുനത്തിലും നടപ്പിലാകുന്നതും   പ്രവാസി മലയാളികളുടെ പിന്തുണയോടു കുടെയാണ് സ്‌കുള്‍ കായിക മേളകളെ  വെല്ലുന്ന തരത്തില്‍ യുക്മ കായിക മേള സങ്കടിപ്പിച്ചതിന്റെ  ആദര സൂചകമായാണ് യുക്മ ഈ പ്രവാസി  മലയാളി സംഘടനയെ  അവാര്ട് നല്കി ആദരിക്കുന്നത്. എബി ജോസ് പ്രസിഡന്റും മോനി ഷിജോ സെക്രട്ടറിയും ആയുള്ള ഇ.എം.എ വളരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്. 

കെറ്ററിംഗ്   മലയാളി അസോസിയെഷന്‍ (KETTERING )  

യുക്മയുടെ ആദ്യ സൂപ്പര്‍ഡാന്‍സര്‍ പ്രോഗ്രാമിന് വേദിയൊരുക്കികൊണ്ടാണ് കെറ്ററിംഗ് മലയാളി അസോസിയേഷന്‍ അവാര്‍ഡിനര്‍ഹമായത് . ടൈറ്റസ് ജോണ്‍ പ്രസിഡനടും ബിജു അലക്‌സ് സെക്രട്ടറിയും ആയ അസോസിയേഷന്‍ വളരെ മികച്ച പ്രവര്‍ത്തനം തുടര്‍ന്നു വരുന്നു. യുക്മ ദേശിയ സമിതിയോട് ചേര്‍ന്ന് നിന്ന് കൊണ്ട് യുക്മ ഡാന്‍സ് ഫെസ്ടിനെയ് നെഞ്ചോടു ചേര്‍ത്ത് മലയാളി പ്രവാസിക്ക് സ്വന്തമാകിയത് കെറ്ററിംഗ് മലയാളി അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുദാഹരണമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.