CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 27 Minutes 2 Seconds Ago
Breaking Now

കുടുംബങ്ങള്‍ വിശ്വാസം പങ്കുവയ്ക്കുന്നതിന്റെ പഠനകളരി: മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍

കുടുംബങ്ങളിലെ പ്രാര്‍ത്ഥനാരൂപിയിലൂടെയും, മാതാപിതാക്കളുടെ മാതൃകകളിലൂടെയുമാണ് വിശ്വാസം പങ്കുവയ്‌ക്കേണ്ടതെന്നും കുടുംബങ്ങള്‍ അതിനുള്ള പഠനകളരിയായി മാറണമെന്നും ഇന്ത്യയിലെ സീറോ മലബാര്‍ സഭ മുന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍.

ബാംഗ്ലൂര്‍ കല്‍ക്കരെ സെന്റ് ജോസഫ്‌സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ''എയ്ഞ്ചല്‍സ് മീറ്റ് 2014'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.  ബാംഗ്ലൂര്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായി തുടരുന്നത് അഭിനന്ദനീയമാണെന്നും ഇതിനായി അല്‍മായ കമ്മീഷന്റെ സംഭാവനകളും  സേവനങ്ങളും പ്രശംസനീയമാണെന്നും മാര്‍ മുണ്ടാടന്‍ സൂചിപ്പിച്ചു.  സമ്മേളനത്തില്‍ എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ.മാത്യു കോയിക്കര അദ്ധ്യക്ഷത വഹിച്ചു.  ഷെവലിയര്‍ പദവി ലഭിച്ച അഡ്വ.വി.സി.സെബാസ്റ്റ്യന്‍, എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ.മാത്യു കോയിക്കര എന്നിവരെ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പൊന്നാടയണിച്ച് ആദരിച്ചു.  

രാവിലെ 10ന് ആഘോഷമായ പരിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  തുടര്‍ന്ന്, സഭയില്‍ മാതാപിതാക്കളുടെ കടമയും ഉത്തരവാദിത്വവും ആസ്പദമാക്കി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ക്ലാസെടുത്തു.  

ബാംഗ്ലൂരിലെ വിവിധ സീറോ മലബാര്‍ സഭ ഇടവകകളില്‍ നിന്നും പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ എയ്ഞ്ചല്‍സ് മീറ്റില്‍ പങ്കെടുത്തു.  

ബാംഗ്ലൂര്‍ സീറോ മലബാര്‍ മിഷന്‍ വിശ്വാസപഠനകേന്ദ്രം ഡയറക്ടര്‍ റവ.ഡോ.തോമസ് കല്ലുകളം, ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, എന്റര്‍പ്രണേഴ്‌സ് ഫോറം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.മാത്യു മാമ്പ്ര, പ്രൊഫ.മാത്യു മണിമല, സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാ.സജി കളപ്പുരയ്ക്കല്‍ എം.സി.ബി.എസ്., ജോസ് വേങ്ങത്തടം തുടങ്ങിയവര്‍ സംസാരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.