CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 57 Seconds Ago
Breaking Now

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു,നമുക്കും കൈകോര്‍ക്കാം കാരുണ്യയോടൊപ്പം

ഫാദര്‍ സിറില്‍ ഇടമന തന്റെ ഗൃഹസന്ദര്‍ശനവേളയില്‍ കണ്ട ഹൃദയഭേദകമായ ഒരു കുടുംബത്തിന്റെ അവസ്ഥയാണ് കാരുണ്യയുടെ മുപ്പതാമത്ധനസഹായത്തിനായി രാഹുലിന്റെ കുടുംബത്തെ തിരഞ്ഞെടുക്കുന്നതിന് കാരണമായത്.കണ്ണൂര് ജില്ലയില്‍ പയ്യവൂര്‍ പഞ്ചായത്തില്‍ മണിക്കടവ് എന്ന പ്രദേശത്ത് താമസിക്കുന്ന കണ്ടങ്കരിയില്‍ രാജേഷിന്റെ ദുഃഖം തന്റെ മുത്ത മകനായ രാഹുലിനെ കുറിച്ചോര്‍ത്താണ്. രാഹുല്‍ പിറന്നുവീണത് തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങളോടുകുടിയാണ്.തീരാത്ത പനിയും  ശരിരമാസകലം മഞ്ഞനിറവുമായിരുന്നു രാഹുല്‍ ജനിച്ചപ്പോള്‍.

 

രണ്ട്  മാസക്കാലം ആശുപത്രിയില്‍ കിടന്നിട്ടാണ് രാഹുല്‍ ആശുപത്രിയില്‍ നിന്നും discharge ആയത്. കഴിഞ്ഞ പന്ത്രണ്ട് വര്ഷക്കലമായി  രാഹുലിന്റെമാതാപിതാക്കള്‍ക്ക്  രാഹുലിനെ തനിച്ചാക്കി  ജോലിക്ക് പോകാനോ ,പുറത്തു പോകാനോ  പറ്റാത്ത അവസ്ഥയിലാണ്,വസ്ത്രങ്ങള്‍  രാഹുലിന്അലര്‍ജിയാണ്.വസ്ത്രങ്ങള്‍  ധരിച്ചാല്‍  രാഹുല്‍ ഉടന്‍ തന്നെ അവ ഉരിഞ്ഞെറിയുകയാണ് പതിവ് .അതിനാല്‍  മാതാപിതാക്കള്‍ രാഹുലിനെപുറത്തിറക്കാന്‍ വളരെയധികം കഷ്ട്ടപ്പെടുന്നു.ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്ത് മഴ പെയ്താല്‍ നനഞ്ഞൊലിക്കുന്ന  ഒരു ചെറ്റക്കുടിലിലാണ്‌രഹുലടങ്ങുന്ന കുടുംബം താമസിക്കുന്നത്.രാഹുലിന്റെ ഇപ്പോളത്തെ പ്രധാന പ്രശ്‌നം പ്രധിരോധശേഷി ഇല്ലായ്മയാണ്.ഏത് അസുഖവും രാഹുലിനെ ഓടിപ്പിടിക്കുന്ന അവസ്ഥയിലാണ്.ഒരു മാസത്തെ മരുന്നിനു തന്നെ നല്ലൊരു തുക ചിലവാകുന്നുണ്ട്. കൂലിപണിക്കാരനായ രാഹുലിന്റെ പിതാവ് രാജേഷിനു രക്തസമ്മര്‍ദസംബന്തമായ  അസുഖം ഉള്ളതിനാല്‍ ജോലിക്ക്

പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്.രാഹുലിന്റെ ഇളയതായി മുന്ന് കുട്ടികള്‍ കുടി ഉണ്ട് രാജേഷിന്. ഈ വലിയ കുടുംബത്തെ എങ്ങനെ മുന്‍പോട്ട് കൊണ്ടുപോകുവാന്‍ കഴിയും എന്നോര്ത്ത് വ്യസനപ്പെടുകയാണ് രാജേഷ്.കാരുണ്യമതികളായ 

നാട്ടുകാരുടെ സഹായത്തോടുകുടിയാണ് രാജേഷ് ഇതുവരെ പിടിച്ചു നിന്നത്. ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ 

സനമനസുള്ളവര്‍ വോക്കിംഗ് കാരുണ്യയുടെ account ലേയ്ക്ക് ഒക്ടോബര്‍ മാസം 6 നു മുന്പായി നിക്ഷേപിച്ചാല്‍ ,വോക്കിംഗ് കാരുണ്യയുടെ 

സഹായത്തോടൊപ്പം നിങ്ങളുടെ സഹായവും രാഹുലിന്റെ ചികിത്സയ്ക്കായി നല്കുന്നതാണ്.

 

Our Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

https://www.facebook.com/pages/Woking-Karunya-Charitable-socitey/193751150726688




കൂടുതല്‍വാര്‍ത്തകള്‍.