CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 3 Seconds Ago
Breaking Now

തകര്‍പ്പന്‍ ഓണാഘോഷവുമായി ഗ്ലോസ്‌റ്റെര്‍ഷെയെർ മലയാളി അസോസിയേഷൻ

യു.കെ യിലെ പ്രധാനപ്പെട്ട മലയാളി അസോസിയേഷനുകളി ലൊന്നായ ജി എം എ യുടെ ഓണാഘോഷം അവിസ്മരണീയമായി.

രാവിലെ 10മണിക്ക് ശ്രീ. സന്തോഷിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയില്‍ തുടങ്ങിയ പരിപാടിയില്‍ വിശിഷ്ടാതിഥികളായ ഗ്ലോസ്‌റ്റെര്‍ഷയര്‍ സിവിക്‌സിന് സ്വികരണവും, വിഭവസമൃദ്ധമായ ഓണസദ്യയും, ശ്രീ . ഷാജി കുരിയനു യാത്രയയപ്പും, പ്രഗല്‍ഭവും വര്‍ണ്ണശഭളവുമായ കലാപരിപാടികളും നടക്കുകയുണ്ടായി.

ഗ്ലോസ്‌റ്റെര്‍ മെയര്‍ തിരികൊളുത്തി ആരംഭം കുറിച്ച പരിപാടിയില്‍  ജിഎം എ സെക്രട്ടറി ശ്രീ.ഏലിയസ്സ്വാഗതവും, പ്രസിഡന്റ് ശ്രീമാത്യു അമ്മയികുന്നേല്‍ അദ്ധ്യക്ഷ പ്രസംഗവും ഡെപ്യൂടിമെയര്‍,  ഗ്ലോസ്‌റ്റെര്‍ സിറ്റി  ചെയര്‍മാന്‍, ഡെപ്യൂടി ചെയര്‍മാന്‍, ജിഎം എ പേട്രന്‍ഡോ. ഗബ്രിയല്‍, ഫാദര്‍ സഖറിയഎന്നിവര്‍ ആശംസ പ്രസംഗവും നടത്തുകയുണ്ടായി.  ഓസ്‌ട്രേലിയക്കു ഇമിഗ്രെഷന്‍ ചെയുന്ന മുന്‍കാല ജിഎം എ സെക്രട്ടറി ശ്രീ. ഷാജി കുരിയന് ജിഎം എകുടുംബം ഒന്നാകെ ഈ അവസരത്തില്‍ യാത്രാമംഗളം നേര്‍ന്നു. തന്റെ മറുപടി പ്രസംഗത്തില്‍ ജിഎംയെ പിരിയുന്നതില്‍ ഷാജിയും, ഭാര്യ മിനിയും, കുട്ടികളും അറിയാതെ വിതുമ്പിപോയപ്പോള്‍ ജിഎംഎയുടെ ഒരുകുടുംബം പിരിയുന്നതിന്റെ വിഷമം യോഗത്തില്‍ സന്നിഹീതരായിരുന്ന എല്ലാഅംഗങ്ങളിലും പ്രകടമായിരുന്നു.

 

ജിഎം എ അംഗങ്ങള്‍ തന്നെ പാടി റെക്കോര്‍ഡ്‌ചെയ്തു കോര്‍ത്തിണക്കിയ ഓണപ്പാട്ടിന്റെ സിഡി പ്രകാശനം ചെയ്യുകയും അതിലൂടെ സംഹരിച്ചതുക മുഴുവനും ജിഎം എഎന്നും മുന്‍തൂക്കം നല്കിയിട്ടുള്ള ജിഎം എ ചാരിറ്റിക്ക മുതല്‍ കൂട്ടാകുകയും ചെയ്തു.

ഏകദേശം 50അംഗങ്ങളെ ഉള്‍കൊള്ളിച്ചു ശ്രീ.പോള്‍സന്‍ സംവിധാനം ചെയ്ത ഓണം നാറ്റിവിറ്റി ഏവരുടെയും പ്രശംസപിടിച്ചു പറ്റിയപ്പോള്‍ അഥിതികള്‍ക്ക് ഓണം എന്ത്എന്ന് ഈ പരിപടിയിലൂടെ മനസിലാക്കികൊടുക്കാന്‍ സാധിച്ചു എന്ന സന്തോഷത്തിലായിരുന്നു ഈ പരിപാടിയുടെ അണിയറ ശില്‍പ്പികള്‍.

 

അന്നേദിവസം നടന്ന വടംവലി  മത്സരത്തില്‍ വിജയികള്‍ക്ക് ശ്രീ.എബി സ്‌പോണ്‌സ്ര്‍ ചെയ്ത 101 പൌണ്ട് ഒന്നാംസമ്മാനം ഗ്ലോസ്‌റ്റെര്‍ ടീമും, ശ്രീ.ദിനേശ് സ്‌പോണ്‌സനര്‍ ചെയ്ത 51 പൗണ്ട് രണ്ടാം സമ്മാനം ചെല്‍റ്റെന്‍ഹം ടീം കരസ്ഥമാക്കുകയും ചെയ്തു. 

ഷെഫു്  വിജയ് ഒരുക്കിയ  വിഭവ സമൃദ്ധമായ ഓണ സദ്യക്ക്‌ശേഷം അംഗങ്ങള്‍തന്നെ ഒരുക്കിയ കണ്ണിനും കാതിനും കുളിര്‍മയേകുന്ന കലാപരിപടികള്‍ അരങ്ങേറുകയുണ്ടായി.ജിഎം എ ട്രേഷറര്‍ ശ്രി. അനില്‍ കമ്മിറ്റിയോട ്‌സഹകരിച്ച എല്ലാ വ്യക്തികള്‍ക്കും പ്രത്യേകമായി മനോജ് വേണുഗോപാല്‍, സണ്ണിലുകോസ്, ജില്‍സ്‌പോള്‍, മറ്റെല്ലാകമ്മിറ്റി അംഗങ്ങള്‍ക്കും  നന്ദി അറിയിക്കുകയുംചെയ്തു.  

 

ഒരുദിവസം നീണ്ടു നിന്ന ജിഎം എ ഓണാഘോഷങ്ങള്‍ക്ക തിരശീലവീണപ്പോള്‍ ഞങ്ങള്‍ ഒറ്റകട്ട് എന്ന് ഉറക്കെ പറഞ്ഞ് പരിചയവും സൗഹൃദവും പുതുക്കി ആഘോഷ തിമര്‍പ്പില്‍ ആറാടി ഓരോ അംഗങ്ങളും രാത്രി 9.30ഓടെ സന്തോഷത്തോടെയും നിറപുഞ്ചിരിയോടെയും പിരിയുമ്പോള്‍ എല്ലാഅംഗങ്ങളുടെയും മനസില്‍ അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.

 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

 




കൂടുതല്‍വാര്‍ത്തകള്‍.