CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 6 Minutes 36 Seconds Ago
Breaking Now

നോര്‍ത്ത് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഭക്തിസാന്ദ്രം

നോര്‍ത്ത് മാഞ്ചസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ ഭക്തിസാന്ദ്രമായി.സെന്റ് ആന്‍സ് ദേവാലയത്തില്‍ നടന്ന തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

വൈകുന്നേരം 4.30ന് ജപമാലയെ തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ ജോസഫ് പുന്നത്ത് ,ഫാ തോമസ് തൈകൂട്ടത്തില്‍ തുടങ്ങിയവര്‍ കാര്‍മ്മീകരായി.ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞും തിരുന്നാള്‍ പ്രദക്ഷിണവും നടന്നു.മുത്തുകുടകളും പതാകകളും ഏന്തി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് നടന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയായി.

ദേവാലയത്തെ വലം വച്ച് നടന്ന പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശ്വാസികള്‍ അടിമവെച്ചും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ചും വിശുദ്ധരുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു.മാഞ്ചസ്റ്റര്‍ മെലഡീസിന്റെ ശ്രൂതി ശുദ്ധമായ ആലാപനം ഏവരും നന്നേ ആസ്വദിച്ചു.തുടര്‍ന്ന് പാരിഷ് ഹാളില്‍ ഗാനമേളയും സ്‌നേഹവിരുന്നും നടന്നു.

ട്രസ്റ്റിമാരായ സിറിള്‍ മാത്യു,ജിപ്‌സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മറ്റികള്‍ തിരുനാളിന് നേതൃത്വം നല്‍കി.തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും സാല്‍ഫോര്‍ഡ് രൂപതാ ഫാ തോമസ് തൈക്കൂട്ടത്തില്‍ നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.