CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 23 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 26ന്

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അഖണ്ഡ ജപമാലയയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.ഈമാസം ഒന്നാം തീയതി മുതല്‍ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ജപമാല നടന്നുവരുന്നത് .വൈകുന്നേരം 6ന് ജപമാലയോടുകൂടി ആരംഭിച്ച് തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് സമാപിക്കുന്നത് .പതിനാറാം തിയതി മുതല്‍ 26 വരെ ദിവസങ്ങളില്‍ പില്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് ജപമാല നടക്കുക.വൈകുന്നേരം 6ന് ജപമാലയോട് കൂടി ആരംഭിച്ച് ദിവ്യബലിയോടു കൂടി സമാപിക്കും.26ാം തിയതി ഞായറാഴ്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും ജപമാല രാജ്ഞിയുടേയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളും നടക്കും.അന്നേ ദിവസം വൈകുന്നേരം 4ന് ദിവ്യബലിയോടു കൂടി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.

ഊട്ട് നേര്‍ച്ചയോടെ പരിപാടികള്‍ സമാപിക്കും.കുടുംബങ്ങളില്‍ ജപമാലയുടെ ഭക്തി പ്രചരിപ്പിക്കുന്നതിനും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായിട്ടാണ് വീടുകള്‍ തോറും ജപമാല നടത്തുന്നതെന്ന് ഇടവക വികാരി ഫാ സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

അഖണ്ഡ ജപമാലയിലും തിരുന്നാള്‍ തിരുകര്‍മ്മങ്ങളിലേക്കും ഏവരേയും ഫാ സജി മലയില്‍ സ്വാഗതം ചെയ്യുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.