CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 38 Seconds Ago
Breaking Now

സെഹിയോന്‍ കണ്‍വെന്‍ഷന്‍ നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദൈവീക സ്‌നേഹത്താല്‍ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന സെഹിയോന്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മ്മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കും.രാവിലെ 6.45ന് സെഹിയോന്‍ ടീമംഗങ്ങളുടെ മധ്യസ്ഥ പ്രാര്‍ത്ഥനയോടെ കണ്‍വെന്‍ഷന് തുടക്കമാകും.

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ഇടവക ധ്യാനങ്ങള്‍ നയിക്കുന്നതില്‍ അഗ്രഗണ്യനായ ഫാ സാജു ഇലഞ്ഞിയും ബര്‍മ്മിങ്ഹാം അതിരൂപതാ സെമിനാരി റെക്ടര്‍ ഫാ ഡേവിഡ് ഒക്ക്‌ലിയും നയിക്കും.

കുട്ടികള്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനങ്ങള്‍,മുതിര്‍ന്നവര്‍ക്ക് പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ലീഷിലും ധ്യാനം നടത്തപ്പെടും.

സൗഖ്യ വിടുതല്‍ ശുശ്രൂഷ,ദിവ്യബലി,കുമ്പസാരം,സ്പിരിച്ച്വല്‍ ഷെയറിംങ്ങ്,ദിവ്യകാരുണ്യാരാധന എന്നിവയും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കും.

ഡിസംബര്‍ രണ്ടാം ശനിയാഴ്ച ഫാ സേവ്യര്‍ഖാന്‍ കണ്‍വെന്‍ഷന്‍ നയിക്കും.

BETHEL CONVENSION CENTRE

B70 7JW

 

 




കൂടുതല്‍വാര്‍ത്തകള്‍.