CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 13 Seconds Ago
Breaking Now

മിഡ്‌ലാന്‍ഡ്‌സില്‍ കലയുടെ കേളികൊട്ടുയരുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

മിഡ്‌ലാന്‍ഡ്‌സ് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന    കലാമാമാങ്കത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേളയ്ക്ക്  ഇന്ന് രാവിലെ പത്തുമണിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ തിരശീല ഉയരും. 

ഇത്തവണത്തെ മിഡ്‌ലാന്‍ഡ്‌സ്  കലാമേള പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് കൂടെ ശ്രദ്ധേയമാവുകയാണ്.രാവിലെ കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍  ആണ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രഞ്ജന്‍ മത്തായിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കോണ്‍സുലേറ്റ് ജനറല്‍ കലാമേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത്.മത്സരങ്ങള്‍ക്ക് ശേഷം വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള  സാംസ്‌ക്കാരിക/പ്രവാസി  വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ആണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും 

കലാമേള  ഉദ്ഘാടനം ചെയ്യുവാന്‍ മന്ത്രി സമ്മതിച്ചത് യുക്മ എന്ന സംഘടനയ്ക്കുള്ള അംഗീകാരമായി സംഘാടകര്‍ കണക്കാക്കുന്നു. മന്ത്രിയോടൊപ്പം നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് (IAS) അഡീഷനല്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.

 

പരിപാടിയുടെ മല്‍സര ക്രമം ചുവടെ കൊടുക്കുന്നു,നിശ്ചിത സമയത്തില്‍ പരിപാടികള്‍ പൂര്‍ത്തിയാക്കുവാന്‍ ഏവരുടെയും സഹകരണം കലാമേള കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.രാവിലെ നടക്കുന്ന ഡാന്‍സ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വീട്ടില്‍ നിന്നും വേഷം മാറി വരുന്നത് ഉചിതമായിരിക്കും എന്നും കമ്മിറ്റി അംഗങ്ങള്‍ സൂചിപ്പിച്ചു.

 

 

കലാമേള നടക്കുന്ന ഹാളിന്റെ വിലാസം

 

NCHS College

Newcastle Under Lyme

Gallowstree Lane

Stoke on Trent

ST5 2QS

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.