CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 36 Minutes 38 Seconds Ago
Breaking Now

ഗ്രേസ് നൈറ്റിന് ആവേശമാകാന്‍ ബിജു നാരായണനും ; ആറാം വാര്‍ഷികം കേരളപ്പിറവി ദിനത്തില്‍

യുകെയിലെ പ്രമുഖ ഗാന മേള ട്രൂപ്പുകളിലൊന്നായ ഗ്രേയ്‌സ് മെലോഡിയസ് ആറാം വാര്‍ഷികം ആഘോഷിക്കുന്നു.നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ വൈകീട്ട് അഞ്ച് മുതല്‍ സൌതാംപ്ടനിലെ ഹെഡ്ജന്റ് വില്ലേജ് ഹാളിലാണ് പരിപാടി നടക്കുക.

വിശിഷ്ടാതിഥികളായി ബിജു നാരായണനും യുകെയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും അജിത് പാലിയത്ത്,സജീഷ് ടോം,സാം തിരുവാതില്‍,ഷാജി തോമസ്,സുധാകരന്‍ പാലാ,നോബിള്‍ തെക്കേമുറി,ഫാ ഡാനിയല്‍ കുളങ്ങര എന്നിവരുമെത്തും.പോര്‍ട്‌സ് മൗത്ത് മലയാളി അസോസിയേഷനില്‍ നിന്ന് ഡെനീസ് വറീസ്,ബെസിന്‍ സ്‌റ്റോക്ക് മലയാളീ അസോസിയേഷനില്‍ നിന്ന് ശോഭന്‍ ബാബു,സൗത്താംപ്ടണ്‍ മലയാളി അസോസിയേഷനില്‍ നിന്ന് സജീത് ജോസഫ്,ലെസ്റ്ററില്‍ നിന്ന് ജോര്‍ജ് എടത്വ,ലണ്ടനില്‍ നിന്ന് അനില്‍കുമാര്‍ ഇടവന എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ഗാനമാലികയില്‍ ബിജു നാരായണന്‍,അനുപമ ആനന്ദ്,സൗമ്യ പ്രതീഷ്,ഷിബു തോമസ്,ദീപ സന്തോഷ്,ബിനോയ് മാത്യു കൂടാതെ ഗ്രേയ്‌സിലെ സാന്ദ്രാ ജയ്‌സണ്‍,ജിലു ഉണ്ണിക്കൃഷ്ണന്‍,ട്രീസ ജിഷ്ണു, ലീനാ നോബിള്‍,നോബിള്‍ മാത്യു,ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരും ഒത്തുചേരും.ഭരതനാട്യത്തില്‍ കലാമണ്ഡലം ക്ഷേമാവതി,വാസുദേവ പണിക്കര്‍,മോഹിനിയാട്ടത്തില്‍ കാവാലം നാരായണപ്പണിക്കരുടേയും ശിഷ്യയായ ശ്രീകല കിഷോറിന്റെ നേതൃത്വത്തില്‍ ഋതിക ഷിബു,പ്രജിത,സെല്‍ഗ എന്നിവര്‍ ശാസ്ത്രീയ നൃത്ത ചുവടുകളുമായി എത്തുന്നു.പോര്‍ട്‌സ്മൗത്ത് മലയാളി അസോസിയേഷനിലേയും ഹിന്ദു സമാജത്തിലേയും നര്‍ത്തകിമാര്‍ ചടുല നൃത്തവുമായി സദസ്സിലെത്തും. സാലിസ്ബറിയില്‍ നിന്ന് മറ്റൊരു സംഘവും നൃത്തവിസ്മയത്തിനായുണ്ട് .

വരുണിന്റേയും സുരേഷ് പികെയുടേയും മേല്‍നോട്ടത്തില്‍ കോമഡി സ്‌കിറ്റുകള്‍ ഹാസ്യ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകും.മിതമായ നിരക്കിലുള്ള ഭക്ഷണശാലകളില്‍ ചൂടാര്‍ന്ന കേരളാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട് .ഗ്രേയ്‌സ് നൈറ്റിന്റെ പാര്‍ക്കിങ് പ്രവേശനം തികച്ചും സൗജന്യമാണ് .കൂടാതെ നിരവധി സമ്മാനങ്ങളും കാണികള്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .

സിബി മാത്യു,ജെയ്‌സണ്‍ മാത്യു,ചാണ്ടി ഊരയില്‍,ജെയ്‌സണ്‍ ടോം,ജിഷ്ണു ജ്യോതി എന്നി കലാ ഹാംഷയര്‍ പ്രവര്‍ത്തകര്‍ ഗ്രേയ്‌സ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

ഉണ്ണിക്കൃഷ്ണന്‍ നായര്‍-0741775410

നോബിള്‍ മാത്യു-07894445390




കൂടുതല്‍വാര്‍ത്തകള്‍.