CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 41 Seconds Ago
Breaking Now

എസ്എന്‍ഡിപിയ്ക്ക് ഈസ്റ്റ്ഹാമില്‍ ഇനി പുതിയ കുടുംബ യൂണിറ്റ്

എസ്എന്‍ഡിപി യുകെ 6170ന്റെ 6ാമത് കുടുംബ യൂണിറ്റ് ഈസ്റ്റ്ഹാമില്‍ രൂപീകരിച്ചു.എസ്എന്‍ഡിപി യുകെ 6170 യോഗം പ്രസിഡന്റ് ശ്രീ സുജ്ത് ഉദയന്‍ യോഗം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരേക്കണ്ടി സന്തോഷിന്റെ മകന്‍ ശ്രീ അര്‍ജുന്‍ സന്തോഷ് ആശംസകള്‍ നല്‍കിയ യോഗത്തിന് ശ്രീ അജിന്‍ ബോസ് കൃതജ്ഞത അര്‍പ്പിച്ചു.ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെപ്പറ്റി ശ്രീ സുധാകരന്‍ പാലാ നടത്തിയ പ്രഭാഷണം സദസ്സിനെ ഭക്തിസാന്ദ്രമാക്കി.

 

ശിവഗിരി എന്ന് നാമകരണം ചെയ്ത കുടുംബ യൂണിറ്റിന്റെ കണ്‍വീനറായി ശ്രീ മോഹന്‍ കുമാറിനേയും ജോയ്ന്റ് കണ്‍വീനറായി ശ്രീമത് രജനി ഷിബുവിനേയും തിരഞ്ഞെടുത്തു.അനേകം ശ്രീനാരായണീയ കുടുംബങ്ങള്‍ പങ്കെടുത്ത യോഗം ഈസ്റ്റ്ഹാമിലെ ശ്രീനാരായണീയര്‍ക്ക് പുതിയ അനുഭവമായിമാറി.

എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളി ശ്രീനാരായണീയര്‍ക്ക് എല്ലാവിധ ആശംസകള്‍ നല്‍കി.ഒരു നല്ല നാളേക്കായി എല്ലാ ശ്രീനാരായണീയരം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.യുകെയിലുള്ള എല്ലാ ശ്രീനാരായണീയരിലും ഗുരുസന്ദേശം എത്തിക്കുക എന്ന ചരിത്ര ദൗത്യം പൂര്‍ത്തിയാക്കുവാന്‍ ഏതാനും നാളുകള്‍ കൂടെ കാത്തിരിക്കേണ്ടിവരികയുള്ളൂ എന്ന് സെക്രട്ടറി വിഷ്ണു നടേശന്‍ പറഞ്ഞു.Kent,Salisburry,Manchester എന്നിവിടങ്ങളില്‍ കുടുംബ യൂണിറ്റുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ശാഖാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍ ഉറപ്പു നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.