CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 10 Seconds Ago
Breaking Now

ലണ്ടന്‍ പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; കൊടിയേറ്റം 26ന്

പുണ്യപുരാതനവും ചരിത്ര പ്രസിദ്ധവും യുകെയിലെ മലങ്കര ഓര്‍ത്തഡോക്‌സ് (ഇന്‍ഡ്യന്‍)സഭയുടെ ദിവംഗതനായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമനസ്സ് കൊണ്ട് സെന്റ് ഗ്രിഗോറിയോസ് ഫെലോഷിപ്പായി ആരംഭിച്ചതുമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയേസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ 44ാംമത് ഇടവക പെരുന്നാള്‍ (പരിശുദ്ധ പരുമല തിരുമേനിയുടെ 112ാംമത് ഓര്‍മ്മപ്പെരുന്നാള്‍ 2014 ഒക്ടോബര്‍ 26ാം തിയതി ഞായറാഴ്ച മുതല്‍ നവംബര്‍ 2ാം തിയതി വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

 

26ാം തിയതി ഞായറാഴ്ച വി കുര്‍ബാനാനന്തരം പിതൃവന്ദനത്തെ തുടര്‍ന്ന് ഇടവക വികാരി ഫാ തോമസ് പി ജോണ്‍,റവ ഫാ കെ വി തോമസ് കൊച്ചുപാറയ്ക്കല്‍(സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍) എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പെരുന്നാള്‍ കൊടിയേറ്റ് നടത്തും.തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ സമ്മേളനവും ഉണ്ടായിരിക്കുന്നതാണെന്നും ട്രസ്റ്റി ജേക്കബ് അലക്‌സാണ്ടര്‍(ജോസ്) സെക്രട്ടറി ഡോ ജയിന്‍ കെ ജേക്കബ് എന്നിവര്‍ അറിയിച്ചു.

 

സോജി ടി മാത്യു

0044 7939342568




കൂടുതല്‍വാര്‍ത്തകള്‍.