Breaking Now

കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്‍റെ നേതൃത്വത്തില്‍ അയ്യപ്പ പൂജ നടത്തി

കേംബ്രിഡ്ജ് ഹിന്ദു സമാജത്തിന്‍റെ നേതൃത്വത്തില്‍ അയ്യപ്പ പൂജ കേംബ്രിഡ്ജ് ക്വീന്‍ എഡിത്ത് പ്രൈമറി സ്‌കൂള്‍ ഹാളില്‍ വച്ച് വര്‍ണാഭമായി ആഘോഷിച്ചു.

ബ്രിസ്‌റ്റോള്‍ ,ലെസ്റ്റര്‍ ,ലണ്ടന്‍,സ്റ്റീവനെജ്,ബെട്‌ഫോര്‍ഡ് തുടങ്ങി വിവിധ   ഭാഗങ്ങളില്‍ നിന്നുവന്ന ഭക്തര്‍ക്ക് കേംബ്രിഡ്ജ് ഹിന്ദു സമാജിന്റെ പ്രസിഡന്റ് സുരേഷ് ശങ്കരന് കുട്ടി സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് ബ്രിസ്‌റോള്‍ ഹിന്ദുസമാജ് ലെ സ്വാമി ശ്രി: വെങ്കിടേഷും കേംബ്രിഡ്ജ് ഹിന്ദു സമാജിന്റെ ഷാജി വേലായുധനും നയിച്ച ഗണപതി പൂജ,ദേവി പൂജ,പടി പൂജ,അര്‍ച്ചന,ദീപാരാധന തുടങ്ങിയ ഭക്തി സാന്ദ്രമായ അന്തരീഷത്തില്‍ ഭക്തര്‍ സായൂജ്യമടഞ്ഞു.

 
സുരേഷ് ശങ്കരന്‍ കുട്ടി നയിച്ച അയ്യപ്പ ഭജനയില്‍ പ്രമുഖ പാട്ടുകാരായ പ്രമോദ് പിള്ള (ബ്രിസ്‌റോള്‍ ),ദിലീപ് (ലെസ്‌റെര്‍ ),ഹരീഷ് (ലെസ്റ്റര്‍  ),മനോഹരന്‍ (കേംബ്രിഡ്ജ്) തുടങ്ങിയവരുടെ ഭക്തി നിര്‍ഭരമായ പാട്ടുകള്‍ ഭക്തരെ ശബരിമല സാക്ഷാല്‍ അയ്യപ്പന്റെ സന്നിധിയില്‍ എത്തിച്ച പ്രതീതിയുണ്ടായി.
 
കേംബ്രിഡ്ജ് ഹിന്ദു സമാജിന്റെ സെക്രട്ടറി പ്രദീപ് നായര്‍ ഭക്തര്‍ക്ക് തിരക്കിട്ട ജീവിതത്തിനിടയില്‍ സമയം കണ്ടെത്തി ഈ സായാന്നം ആസ്വദകരമക്കിയതിനു നന്ദി പറഞ്ഞു.
 
സ്വാദിഷ്ടമായ മഹാപ്രസാദം എല്ലാ ഭക്തജനങ്ങളെയും പൂര്‍ണതൃപ്തിയില്‍ എത്തിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.