CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 41 Seconds Ago
Breaking Now

വചന ദീപം തെളിഞ്ഞു ; ദിവ്യദീപ്തിയില്‍ നിറഞ്ഞ് ബ്രിസ്റ്റോള്‍

ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം ആരംഭിച്ചു

കാത്തിരന്ന കലാ വിരുന്നുകള്‍ക്ക് തുടക്കമായി.ഫാ ജോയ് വയലില്‍,സീറോ മലബാര്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട്‌,ഡീകന്‍ ജോസഫ് ഫിലിപ്പ്,സിസ്റ്റര്‍ ലീന മേരി,ട്രസ്റ്റി വാദ്യാനത്,ജോമിച്ചന്‍ കുന്നത്തുപുരയിടം തുടങ്ങിയവര്‍ ചേര്‍ന്ന് കലോത്സവത്തിന് തിരിതെളിച്ചു.കലോത്സവത്തില്‍ പങ്കെടുക്കാനും ആസ്വദിക്കാനും നിരവധി പേരാണ് ഗ്രീന്‍ വേ സെന്ററിലേക്കെത്തിയിരിക്കുന്നത് .

 

ഏഴ് സ്‌റ്റേജുകളിലായി മത്സരം നടക്കുന്നത് .ബൈബിള്‍ ക്വിസ്,ബൈബിള്‍ പാരായണം,ബൈബിള്‍ ദൃശ്യാവതരണം,പ്രസംഗം,മോണോ ആക്ട്,ലളിത ഗാനം,സമൂഹ ഗാനം,ബൈബിള്‍ ന്യൂസ് അവതരണം,പെയ്ന്റിംഗ്,ഡ്രോയിംഗ്,മാര്‍ഗ്ഗം കളി,പരിചമുട്ടുകളി,സിംഗിള്‍ ഡാന്‍സ്,ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ 20 ഇനങ്ങളില്‍ ഏഴു പ്രായപരിധികളിലായി 924 ഓളം മത്സരങ്ങള്‍ അരങ്ങേറും.മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങളൊരുക്കി ഭക്ഷണ സ്റ്റാളും, എല്ലാ സ്‌റ്റേജുകളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നൂറിലധികം വോളണ്ടിയര്‍മാരും എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ തയ്യാറായിരിക്കുകയാണ്.

യു.കെയിലെ പ്രമുഖ മലയാളം ടി വി ചാനലായ ഗര്‍ഷോം ടി വി ബൈബിള്‍ കലോത്സവം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ കല്‍ഫ്ടണ്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ ഡെക്ലന്‍ ലാങ്ങ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും




കൂടുതല്‍വാര്‍ത്തകള്‍.