CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 22 Seconds Ago
Breaking Now

മൂന്നാമത് യുകെകെസിവൈഎല്‍ യുവജനോത്സവം ; മാഞ്ചസ്റ്ററും വൂസ്റ്റര്‍ഷയറും ചാമ്പ്യന്മാര്‍

യുകെയിലെ പ്രഥമ യുവജനസംഘടയായ യുകെകെസിവൈഎല്‍ സംഘടിപ്പിച്ച മൂന്നാമത് യുവജനോത്സവം വര്‍ണ്ണാഭമായി.ബര്‍മ്മിങ്ഹാമില്‍ വച്ച് നടത്തപ്പെട്ട കലോത്സവത്തില്‍ യുകെയുടെ നാനാ ഭാഗത്തുനിന്നെത്തിയ ക്‌നാനായ യുവജനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത് .രാവിലെ 9.30ന് യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ ഉത്ഘാടനം ചെയ്ത യുവജനോത്സവത്തില്‍ ക്‌നാനായാചാരങ്ങള്‍ക്കും കലകള്‍ക്കും മുന്‍തൂക്കം കൊടുക്കുകയുണ്ടായി.പുരാതന പാട്ട്,മാര്‍ഗ്ഗം കളി എന്നീ ഇനങ്ങളായിരുന്നു തുടക്കം.തുടര്‍ന്ന് സദസ്സിനെ ത്രസിപ്പിച്ച പാട്ട്,പ്രസംഗം,ക്വിസ് എന്നീയിനങ്ങള്‍ അരങ്ങേറി.ഉച്ചതിരിഞ്ഞ് നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിന് ശേഷം വിവിധയിനം ഡാന്‍സ് ഇനങ്ങളില്‍ വാശിയേറിയ മത്സരമാണ് നടന്നത് .ഒന്നിനുപുറകെ മറ്റൊന്നായി അവിശ്വസനീയമായ പ്രകടനങ്ങള്‍ കാഴ്ചവച്ച് മത്സാര്‍ത്ഥികള്‍ കാണികളെ ഉള്‍പുളകമണിയിച്ചു.

ഏറ്റവും കൂടുതല്‍ പോയ്ന്റുകള്‍ നേടി മാഞ്ചസ്റ്റര്‍ യൂണിറ്റ് തങ്ങളുടെ കിരീടം നിലനിര്‍ത്തിയപ്പോള്‍ കന്നിയങ്കത്തിനിറങ്ങിയ വൂസ്റ്റര്‍ഷെയര്‍ രണ്ടാമതും സ്‌റ്റോക്ക് ഓണ്‍ ട്രന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാതിലകമായി വൂസ്റ്റര്‍ഷെയര്‍ യൂണിറ്റിലെ വര്‍ഷാ റെജിയും കലാ പ്രതിഭയായി മാഞ്ചസ്റ്റര്‍ യൂണിറ്റിലെ ജീന്‍ ജേക്കബും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹര്‍ഷാരവത്തിന്റെ തിരയടികള്‍ ഹാളിലാകമാനം പടര്‍ന്നുപിടിച്ചു.

എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ടോയല്‍ കോയിത്തറ,ജസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാരോണ്‍ സജി,യുകെകെസിവൈഎല്‍ അംഗങ്ങളില്‍ നിന്ന് ആദ്യമായി ഡോക്ടര്‍ ആയ ആന്‍മേരി സ്റ്റീഫന്‍ എന്നിവരെ പ്രത്യേകം ആദരിക്കുകയുണ്ടായി.മാതൃസംഘടയായ യുകെകെസിഎ ഭാരവാഹികളുടെ സാന്നിധ്യം യുവജനങ്ങള്‍ക്ക് ആവേശകരമായി.

 

 

യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍,നാഷണല്‍ ഡയറക്ടര്‍മാരായ സാബു കുര്യാക്കോസ്,ഷെറി ബേബി,യുകെകെസിവൈഎല്‍ ഭാരവാഹികളായ അമിത് മോഹന്‍,ലിബിന്‍ ചാക്കോ,ജോബി മാത്യു,അനന്യ ജോര്‍ജ്ജ്,ജോസ് സില്‍വസ്റ്റര്‍ എന്നിവര്‍ യുവജനോത്സവത്തിന് നേതൃത്വം നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.