CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 55 Minutes 58 Seconds Ago
Breaking Now

സെഹിയോൻ യു കെ കിഡ്സ്‌ ഫോർ കിംഗ്ഡം ടീം നയിക്കുന്ന കുട്ടികളുടെ ധ്യാനം വിഗനിൽ ...

നവംബർ മാസം 15,16 തീയതികളിൽ സെഹിയോൻ യു കെ  കിഡ്സ്‌ ഫോർകിംഗ്ഡം ടീം നയിക്കുന്ന  കുട്ടികൾക്കായുള്ള ധ്യാനം വിഗനിൽ വച്ച് നടത്തപ്പെടുന്നു. അനേകം ആത്മ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ കുട്ടികളിൽ ബാല്യകാലത്തും കൗമാരത്തിലും വിശുദ്ധമായ ജീവിതം നയിക്കുവാനും കുടുംബത്തിനും,സമുദായത്തിനും ഉത്തരമായി വളരുവാനും കുട്ടികളെ പ്രത്യേകമായി ഒരുക്കുന്ന ഈ ധ്യാന ശുശ്രൂഷ 6 വയസ്സ് മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി നടത്തപ്പെടുന്നു. നവംബർ 15 ശനിയാഴ്ചയും 16 ഞായറാഴ്ചയും രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം നടക്കുന്നത് . ഈ ധ്യാനത്തിൽ വി. കുർബ്ബാനയോടൊപ്പം കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനും  ഉള്ള പ്രത്യേക സൗകാര്യം ഉണ്ടായിരിക്കുന്നതായിരിക്കും. 

അനേകം കുട്ടികളെയും  യുവാക്കളെയും ആഴമായ ദൈവ സ്നേഹത്തിലേക്ക്  നയിച്ചു കൊണ്ടിരിക്കുന്ന സെഹിയോൻ യു കെ ടീം ഈ ധ്യാനത്തിൽ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ കുട്ടികളെയും ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന വേദിയുടെ അഡ്രസ്‌ :-

സെന്റ്‌ മേരീസ് പാരിഷ് സെന്റർ , സ്റ്റാൻഡിഷ്‌ ഗേറ്റ്, വിഗാൻ  WNI1XP 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-

സലാസ് : 07533818673

നീന :  07460839496





കൂടുതല്‍വാര്‍ത്തകള്‍.